നവകേരള നിർമ്മാണത്തിന് വിദേശസഹായത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി, സഹായം നെതര്‍ലന്റ്സില്‍ നിന്ന്
ദില്ലി: പ്രളയദുരന്തത്തിന് ശേഷമുള്ള നവകേരള നിര്‍മ്മാണത്തിന് വിദേശ സഹായം തേടാനുള്ള കേരളത്തിന്റെ ആവശ്യത്തിന് പച്ചക്കൊടി കാട്ടി കേന്ദ്രം. നെതര്‍ലന്റ്സില്‍ നിന്നുളള സാങ്കേതിക സഹായത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. അമേരിക്കയിലുള്ള വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് അടിയന്തരമായി കേരളത്തിന് അനുമതി നല്‍കിയത്.
നവകേരളനിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സംഘം, നദികളിലും മറ്റും കൂടുതല്‍ ജലം ഒഴുക്കാനുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നീ സഹായങ്ങളാണ് നെതര്‍ലന്റ്സ് പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരളം നെതര്‍ലന്റ്സിന് കത്തയയ്ക്കും.

നെതര്‍ലന്റ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി വഴിയാണ് കേരളത്തിന്റെ കത്ത് സര്‍ക്കാരിലേക്ക് എത്തുക. തുടര്‍ന്ന് വിദഗ്ധസംഘം കേരളത്തിലെത്തി സഹായം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് അനുമതി നല്‍കിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശ സഹായം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അനുകൂലമായ സൂചനയല്ല ലഭിച്ചത്. അതിനിടെ പ്രളയക്കെടുതി നേരിടുന്നതിന് ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും വായ്പയെടുക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രളയത്തില്‍ സംസ്ഥാനത്ത് 25,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന ലോകബാങ്ക്-എഡിബി പ്രാഥമിക റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications