കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവകേരള നിർമ്മാണത്തിന് വിദേശസഹായത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി, സഹായം നെതര്‍ലന്റ്‌സില്‍ നിന്ന്

Google Oneindia Malayalam News

ദില്ലി: പ്രളയദുരന്തത്തിന് ശേഷമുള്ള നവകേരള നിര്‍മ്മാണത്തിന് വിദേശ സഹായം തേടാനുള്ള കേരളത്തിന്റെ ആവശ്യത്തിന് പച്ചക്കൊടി കാട്ടി കേന്ദ്രം. നെതര്‍ലന്റ്‌സില്‍ നിന്നുളള സാങ്കേതിക സഹായത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. അമേരിക്കയിലുള്ള വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് അടിയന്തരമായി കേരളത്തിന് അനുമതി നല്‍കിയത്.

മോളെവിടെ? ബോധം വീണപ്പോൾ ലക്ഷ്മി ആദ്യം അന്വേഷിച്ചത് തേജസ്വിനിയെ! ഹൃദയഭേദകമായ രംഗങ്ങൾമോളെവിടെ? ബോധം വീണപ്പോൾ ലക്ഷ്മി ആദ്യം അന്വേഷിച്ചത് തേജസ്വിനിയെ! ഹൃദയഭേദകമായ രംഗങ്ങൾ

നവകേരളനിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സംഘം, നദികളിലും മറ്റും കൂടുതല്‍ ജലം ഒഴുക്കാനുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നീ സഹായങ്ങളാണ് നെതര്‍ലന്റ്‌സ് പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരളം നെതര്‍ലന്റ്‌സിന് കത്തയയ്ക്കും.

cm

നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി വഴിയാണ് കേരളത്തിന്റെ കത്ത് സര്‍ക്കാരിലേക്ക് എത്തുക. തുടര്‍ന്ന് വിദഗ്ധസംഘം കേരളത്തിലെത്തി സഹായം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് അനുമതി നല്‍കിയിട്ടില്ല.

ബിഷപ്പ് യേശുവിന്റെ പ്രതിപുരുഷൻ, വൃത്തികെട്ട നാലഞ്ച് കന്യാസ്ത്രീകളുണ്ട്, പിസി ജോർജിന്റെ അസഭ്യവർഷംബിഷപ്പ് യേശുവിന്റെ പ്രതിപുരുഷൻ, വൃത്തികെട്ട നാലഞ്ച് കന്യാസ്ത്രീകളുണ്ട്, പിസി ജോർജിന്റെ അസഭ്യവർഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശ സഹായം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അനുകൂലമായ സൂചനയല്ല ലഭിച്ചത്. അതിനിടെ പ്രളയക്കെടുതി നേരിടുന്നതിന് ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും വായ്പയെടുക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രളയത്തില്‍ സംസ്ഥാനത്ത് 25,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന ലോകബാങ്ക്-എഡിബി പ്രാഥമിക റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചു.

English summary
Kerala Floods 2018: Central government allows to seek help from Netherlands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X