Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ വരണമെന്ന് നിര്‍ബന്ധമില്ല; കേരളത്തിന് ആവശ്യമായത് കേന്ദ്രം ചെയ്തിട്ടുണ്ടെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ മഴ കുറയുകയും സ്ഥിതിഗതികള്‍ ശാന്തമാവുകയുമാണ്. നിലവില്‍ 13 എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ട്. ആവശ്യമെങ്കില്‍ ഇനിയും ടീമിനെ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മതിയാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത് വി മുരളീധരന്‍ പറ‍ഞ്ഞു.

amitmurali-

കേരളത്തിന് 4.42 കോടിയുടെ മരുന്നുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അത് കേരളത്തില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കണം. ദുരന്തത്തിന്‍റെ വ്യാപ്തിയും നാശനഷ്ടങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ മാത്രമേ സഹായം നല്‍കേണ്ടത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തിരുമാനം എടുക്കാന്‍ സാധിക്കൂകയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറത്തും വയനാടും ഈ മാസം 16 ന് കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. കേരളത്തില്‍ ആഭ്യന്തരമ മന്ത്രി അമിത് ഷാ തന്നെ സന്ദര്‍ശനം നടത്തണം എന്ന് നിര്‍ബന്ധമില്ല. ദില്ലിയിലെ നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി പ്രസ്താവന ഇറക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

മഴക്കെടുതി ബാധിച്ച കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയിട്ടും കേരളത്തില്‍ എത്താതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകിയിരുന്നു. പ്രളയ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് നേരത്തേ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.


കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+