• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍; വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

cmsvideo
  കേരളത്തിലെ സ്ഥിതി വിചാരിച്ചതിനേക്കാള്‍ ഗുരുതരം

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 പേര്‍ മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയില്‍ മാത്രം 11 പേര്‍ മരിച്ചു. 30,000 കുടുംബങ്ങളില്‍ നിന്നായി 108138 പേര്‍ ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നുണ്ടെന്നും മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്

  എട്ട് ജില്ലകളിലായി 80 ഇടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലപ്പുറം വാണിയമ്പലത്ത് ഇരുന്നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അവര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല.അവര്‍ക്ക് ഹെലികോപ്റ്റര്‍ വഴി ഭക്ഷണം എത്തിക്കാന്‍ തിരുമാനിച്ചിട്ടുണ്ട്. നാടൊന്നിച്ച് കാലവര്‍ഷക്കെടുതിയെ നേരിടുകയാണ്.വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുവഹിക്കുന്നുണ്ട്.

  പലരും ജീവന്‍ പണയം വെച്ച് അര്‍പ്പണബോധത്തോടെ ചുമതല നിര്‍വഹിക്കുന്നു. കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബൈജുവിന്റെ മരണം ദുഖപ്പെടുത്തുന്നു. ബൈജുവിന്റെ വിയോഗത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗം അനുശോചനം രേഖപ്പെടുത്തി.കവളപ്പാറയില്‍ എന്‍ഡിആര്‍എഫും സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പലയിടങ്ങളും മണ്ണിനടിയിലാണ്.

  പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മലയുടെ മറുഭാഗത്ത് കുടുങ്ങിപ്പോയവരെ ഉടന്‍ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  വയനാട് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്നാണ് പ്രചനം. ജിലയില്‍ 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. 186 ക്യാമ്പുകളാണ് വയനാട് പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞു. വീടുപേക്ഷിച്ച് പോകുന്നതില്‍ പ്രയാസമുണ്ടാകും. എന്നാല്‍ നഷ്ടപ്പെടുന്നതൊക്കെ പിന്നീട് തിരിച്ചുപിടിക്കാം. അതിന് ജീവന്‍ നിലനിര്‍ത്തുകയാണ് ആദ്യം വേണ്ടത്. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കണം. കാലവസ്ഥാ പ്രവചനം അനുസരിച്ചുള്ള മുന്‍കരുതല്‍ എടുക്കുന്നതാണ് നല്ലത്.

  എറണാകുളത്ത് മഴശമിച്ചു. പത്തനംതിട്ടയില്‍ കനത്ത മഴയാണ്. പമ്പയില്‍ ജലനിരപ്പ് ഉയരുകയാണ്. തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കോഴഞ്ചേരിയില്‍ അപകട സാധ്യത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. കൂട്ടായ രക്ഷാപ്രവര്‍ത്തനതിനടയിലും പ്രശ്നങ്ങളെ സങ്കീര്‍ണമാക്കി ആളുകളില്‍ ഭീതി പരത്തി ചിലര്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

  ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 98.25 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 38 ശതമാനമാണ്. മഴ ശക്തമായാലും നിലവില്‍ ഇടുക്കി ഡാമിന് സംഭരണ ശേഷിയുണ്ട്. അണക്കെട്ടുകള്‍ക്ക് സംഭരണശേഷിയുണ്ട്. എങ്കിലും ജാഗ്രത പാലിക്കേണ്ടെന്നല്ല മറിച്ച് ദുരന്തത്തെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ മുന്നറിയിപ്പെന്ന നിലയില്‍ ജനം ഇവിടെ നിന്ന് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  English summary
  Kerala floods;CM pinarayi's press meet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more