കേരളത്തിന് കൈത്താങ്ങായി സിപിഎം; ദുരിതാശ്വാസ നിധിയിലേക്ക് സമഹാരിച്ചു നല്‍കിയത് 22 കോടി 90 ലക്ഷം രൂപ
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി 22 കോടി 90 ലക്ഷം രൂപ സമാഹരിച്ചു നല്‍കി സിപിഎം. സംസ്ഥാന വ്യാപകമായി നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച 22,90,67,326 രുപയാണ് സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളിലായിരുന്നു സിപിഎം ഫണ്ട് ശേഖരണം നടത്തിയത്.
2016 ല്‍ 20748, 2019 ല്‍ 2721; ഇടിയുന്ന യുഡിഎഫ് മേല്‍ക്കൈ; കോന്നിയില്‍ വിജയപ്രതീക്ഷയോടെ സിപിഎം
14 ജില്ലകളില്‍ നിന്നായി ശേഖരിച്ച 22,90,67,326 രൂപ ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് (CMDRF) അടച്ചതായി സിപിഎം സംസ്ഥാന കമ്മറ്റി അറിയിച്ചു.
സിപിഎം ഫണ്ട് ശേഖരണത്തിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
1 കാസര്‍കോഡ് - 7930261.00
2 കണ്ണൂര്‍ - 64642704.00
3 വയനാട് - 5600000.00
4 കോഴിക്കോട് - 24620914.00
5 മലപ്പുറം - 25586473.00
6 പാലക്കാട് - 14850906.00
7 തൃശ്ശൂര്‍ - 20557344.00
8 എറണാകുളം - 16103318.00
9 ഇടുക്കി - 6834349.00
10 കോട്ടയം - 6116073.00
11 ആലപ്പുഴ - 7753102.00
12 പത്തനംതിട്ട - 2626077.00
13 കൊല്ലം - 11200386.00
14 തിരുവനന്തപുരം - 14645419.00
ബിജെപിയെ വെല്ലുവിളിക്കും; ഡികെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കും?; എല്ലാം 12 ന് ശേഷം അറിയാമെന്ന് ഗുണ്ടറാവു
'നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു'; ഐഎസ്ആര്‍ഒയെ വാനോളം പുകഴ്ത്തി നാസ