കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തില്‍ എത്തിയ(?) മുതല 'ഫേക്ക്' അല്ല! ചാലക്കുടി പുഴയില്‍ നിന്ന് കിട്ടിയത് ഇരവിഴുങ്ങിയ മുതലയെ...

Google Oneindia Malayalam News

തൃശൂര്‍: പ്രളയക്കെടുതിക്ക് ശേഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ ഏറെ ശ്രദ്ധിക്കണം എന്നാണ് മുന്നറിയിപ്പ്. പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ വീടുകള്‍ക്കുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നത്.

വീടുകളില്‍ തിരിച്ചെത്തിയ പലരും വീട്ടിനുള്ളിലെ പാമ്പുകളെ കണ്ട് ഞെട്ടുകയും ചെയ്തിരുന്നു. പാമ്പുകടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയവരും കുറവല്ല. വിഷമില്ലാത്ത പാമ്പുകളും ഇഷ്ടം പോലെ ഉണ്ട്.

എന്നാല്‍, വെള്ളപ്പൊക്കത്തിന് ശേഷം മാനുകളും പുലിയും മുതലയും എല്ലാം ഒഴുകിയെത്തി എന്ന രീതിയില്‍ പലയിടത്തും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ എടുത്ത ചിത്രങ്ങളും വീഡിയോകളും ഒക്കെ ആയിരുന്നു വ്യാജവാര്‍ത്തയായി പ്രചരിച്ചത്. പക്ഷേ, കേരളത്തിലും വെള്ളപ്പൊക്കത്തില്‍ ഒരു മുതലയെത്തി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.

പലതുള്ളി പെരുവെള്ളം: മഴക്കെടുതിയില്‍ കേടുപറ്റിയ വീടുകള്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെ സേവനംപലതുള്ളി പെരുവെള്ളം: മഴക്കെടുതിയില്‍ കേടുപറ്റിയ വീടുകള്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെ സേവനം

പ്രളയ ജലത്തില്‍

പ്രളയ ജലത്തില്‍

പ്രളയ ജലത്തില്‍ എന്തൊക്കെ ഒഴുകി വരും എന്ന് പറയാന്‍ പറ്റില്ല. 99 ലെ വെള്ളപ്പൊക്ക കാലത്ത് നിലമ്പൂരിലെ ഒരു ജന്മിയുടെ വീട്ടില്‍ നിന്ന് രണ്ട് ആനകള്‍ ഒലിച്ചുപോയതായി വരെ റിപ്പോര്‍ട്ടുകളുണ്ട്. ആന ഒഴുകി വരുന്ന വെള്ളത്തില്‍ എന്തും വരാം എന്നതാണ് യാഥാര്‍ത്ഥ്യം.

പാമ്പുകള്‍ അനവധി

പാമ്പുകള്‍ അനവധി

വെള്ളപ്പൊക്കത്തില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ജീവികള്‍ പാമ്പുകള്‍ ആണ്. വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവ എന്ത് വഴിയും നോക്കും. അപ്പോള്‍ പിന്നെ ഏറ്റവും സുരക്ഷിതം വീടുകളാകും. കേരളവും വെള്ളപ്പൊക്കത്തിന് ശേഷം നേരിടുന്ന ഭയങ്ങളില്‍ ഒന്ന് പാമ്പുകള്‍ തന്നെയാണ്.

 മുതലയും എത്തിയോ?

മുതലയും എത്തിയോ?

കേരളത്തിലെ വെള്ളപ്പൊക്കത്തിന്റേത് എന്ന പേരില്‍ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. മുതലയും മാനുകളും പുലികളും ഒക്കെ ആയിരുന്നു ഇത്തരം ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് മറ്റ് പല സ്ഥലങ്ങളില്‍ മുമ്പ് സംഭവിച്ച ചിത്രങ്ങളായിരുന്നു എന്ന് മാത്രം.

 ചാലക്കുടി പുഴയില്‍ മുതല

ചാലക്കുടി പുഴയില്‍ മുതല

അതിനിടയില്‍ ആണ് ചാലക്കുടി പുഴയില്‍ മുതലയെ കണ്ടെത്തിയത്. പരിയാരത്തിനടത്തു കാഞ്ഞിരപ്പള്ളി എന്ന സ്ഥലത്താണ് പുഴയില്‍ മുതലയെ കണ്ടത്. നാട്ടുകാര്‍ തന്നെ ആയിരുന്നു ആദ്യം മുതലയെ കണ്ടത്.

ഇര വിഴുങ്ങിയ മുതല!

ഇര വിഴുങ്ങിയ മുതല!

പുഴക്കരയില്‍ ഇരവിഴുങ്ങി വിശ്രമിക്കുകയാരുന്നു മുതല. നാട്ടുകാര്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. കുരുക്കിട്ട് മുതലയെ പിടികൂടി. വനംവകുപ്പ് അധികൃതരേയും പോലീസിനേയും വിവരം അറിയിക്കുകയും ചെയ്തു.

 മൃഗശാലയ്ക്ക് വേണ്ട

മൃഗശാലയ്ക്ക് വേണ്ട

മുതലയെ തൃശൂര്‍ മൃഗശാലയ്ക്ക് കൈമാറാന്‍ ആയിരുന്നു ആദ്യം പദ്ധതി. എന്നാല്‍ മുതലയെ ഏറ്റുവാങ്ങാന്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മൃഗശാല അധികൃതര്‍ ഏറ്റെടുത്തില്ല. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തി മുതലയെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ വിട്ടയക്കുകയായിരുന്നു.

പുതിയ സംഭവം അല്ല

പുതിയ സംഭവം അല്ല

എന്തായാലും ചാലക്കുടി പുഴയില്‍ മുതലയെ കാണുന്നത് പുതിയ സംഭവം ഒന്നും അല്ല. ഇതിന് മുമ്പ് അതിരപ്പിള്ളിയിലും മുതലയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നും മുതലയെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

വെള്ളപ്പൊക്ക സമയത്ത്

വെള്ളപ്പൊക്ക സമയത്ത്

ഈ മഴക്കാലത്ത് ചാലക്കുടി പുഴയിലും വലിയ വെള്ളപ്പൊക്കം തന്നെ ആയിരുന്നു. ഈ സമയത്തും മുതല പുഴയില്‍ ഉണ്ടായിരുന്നു. വെള്ളക്കെട്ടുള്ള മറ്റ് സ്ഥലങ്ങളിലേക്ക് പോലും മുതല എത്താനുള്ള സാധ്യതയും ഉണ്ടായിരുന്നു..

English summary
Kerala Floods: Crocodile found near Chalakkudy river and captured by natives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X