• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഴുവന്‍ ഡാമുകളും തുറന്നുവെന്നത് വ്യാജപ്രചാരണം: തുറന്നത് 18 ഡാമുകള്‍ മാത്രം, ഇടുക്കിയില്‍ ആശങ്കയില്ല

cmsvideo
  കേരളത്തിലെ എല്ലാ ഡാമുകളും തുറന്നോ?

  തിരുവനന്തപുരം: വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 18 ഡാമുകളാണ് ഇന്നലെ വരെ തുറന്നത്. കനത്തമഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അടക്കമുള്ള ഡാമുകള്‍ കൂടി ഇന്ന് തുറന്നേക്കും. ബാണാസുര സാഗര്‍ തുറക്കുന്നത് രാവിലെ 8 മണിക്ക് ചേരുന്ന അവലകോന യോഗത്തില്‍ തീരുമാനിക്കും. നിലവില്‍ ഡാമിന് ഒറഞ്ച് അലര്‍ട്ട് ഉണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഡാം തുറക്കും. ഡാമിന്‍റെ പരിസര പ്രദേശത്ത് ഉള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  കണ്ണീര്‍ക്കയമായി പുത്തുമലയും കവളപ്പാറയും: രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിക്കും, മഴ തുടരുന്നു

  കക്കയം ഉള്‍പ്പടേയുള്ള ചില ചെറുകിട ഡാമുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. നീരൊഴുക്ക് കുറഞ്ഞതിനാല്‍ മലമ്പുഴ ഡാം ഉടന്‍ തുറന്നേക്കില്ല. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടർന്നാൽ പരിശോധന നടത്തിയ ശേഷമേ തുറക്കൂ.

  30 ശതമാനത്തിൽ താഴെ

  30 ശതമാനത്തിൽ താഴെ

  മംഗലം ഡാം, കാഞ്ഞിരപ്പുഴ ഡാം, ശിരുവാണി ഡാം, വാളയാർ ഡാം എന്നിവലുംയ വെള്ളിയാങ്കല്ല് റഗുലേറ്ററുമാണ് പാലക്കാട് ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്നത്. ഇടുക്കിയില്‍ കല്ലാർകുട്ടി ഡാമിലെ മൂന്ന് ഷട്ടറുകളും, പാംബ്ല ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം എന്നിവ മാത്രമാണ് ഇടുക്കിയിൽ തുറന്നിട്ടുള്ളത്. ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിൽ എല്ലാം കൂടി നിലവിൽ 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ.

  പമ്പയില്‍

  പമ്പയില്‍

  ഇടുക്കിയില്‍ സംഭരണശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലനിരപ്പ്. ജലനിരപ്പില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഇല്ലാത്തതിനാല്‍ നേരത്തെ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊന്മുടി ഡാം തുറക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പയില്‍ ഒരു മീറ്ററോളം ജലനിരപ്പ് ഉയര്‍ന്നു.

  ജാഗ്രത പാലിക്കണം

  ജാഗ്രത പാലിക്കണം

  സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് ഉയര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറക്കുമെന്നതിനാല്‍ കക്കട്ടാര്‍, പമ്പാതീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരി - കക്കി അണക്കെട്ടിൽ ഇപ്പോൾ 29 ശതമാനമാണ് വെള്ളം ഉള്ളത് എന്നതിനാല്‍ നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. കൊച്ചുപമ്പയില്‍ സംഭരണശേഷിയുടെ 49 ശതമാനം മാത്രമാണ് വെള്ളം ഉള്ളത്.

  ബാണാസുര സാഗര്‍ ഇന്ന് തീരുമാനിക്കം

  ബാണാസുര സാഗര്‍ ഇന്ന് തീരുമാനിക്കം

  എറണാകുളം ജില്ലയില്‍ ഭൂതത്താൻകെട്ട് (തടയണ)യും നേര്യമംഗലം ഡാമും മാത്രമാണ് തുറന്നിട്ടുള്ളത്. പെരിങ്ങല്‍കുത്ത്. അസുരൻകുണ്ട്, പൂമല ഡാമുകളാണ് തൃശൂര്‍ ജില്ലയില്‍ തുറന്നിട്ടുള്ളത്. പെരിങ്ങൽകുത്ത് ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ കാരാപ്പുഴ ഡാം മാത്രമാണ് നിലവില്‍ തുറന്നിട്ടുള്ളത്. ബാണാസുര സാഗര്‍ തുറക്കുന്ന കാര്യത്തില്‍ ഇന്ന് രാവിലെ തീരുമാനം ഉണ്ടാകും.

  കോഴിക്കോട് ജില്ലയില്‍

  കോഴിക്കോട് ജില്ലയില്‍

  കോഴിക്കോട് ജില്ലയില്‍ കക്കയം ഡാമും, പെരുവണ്ണാമൂഴി റിസര്‍വോയറുമാണ് തുറന്നിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കക്കയം ഡാമിന്‍റെ ഷട്ടറുകൾ 5 അടി വരെ ഉയർത്തിയതോടെ കുറ്റ്യാടി പുഴയുടെ തീരത്തുള്ള, താഴ്ന്ന പ്രദേശങ്ങളില്‍ വലിയ രീതിയില്‍ വെള്ളപ്പൊക്കമുണ്ടായി. കണ്ണൂർ ജില്ലയിൽ പഴശ്ശി മാത്രമാണ് തുറന്നിരിക്കുന്നത്.

  English summary
  Kerala floods: dam and water status
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more