കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി: മരിച്ചവര്‍ 111, കാണാതാവര്‍ 31; ദുരിതാശ്വാസ ക്യാംമ്പില്‍ കഴിയുന്നത് 1,47,286 പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി സംസ്ഥാനത്ത് ഇതുവരെ 111 ജീവൻ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 31 പേരെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിവരയുള്ള കണക്കാണിത്. സംസ്ഥാനത്ത് ആകെ 891 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,450 കുടുംബങ്ങളില്‍പ്പെട്ട 1,47,286 പേര് താമസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തൽ അനുസരിച്ചു 1,116 വീടുകൾ പൂർണമായും 11,935 വീടുകൾ ഭാഗികമായും തകർന്നതായി വിലയിരുത്തുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മഴക്കെടുതി ഏറ്റവും വലിയ ദുരന്തം വിതച്ച കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 35 ആയി. കവളപ്പാറയില്‍ 24 പേരേയും പുത്തുമലയില്‍ ഏഴുപേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് കവളപ്പാറയിലെ തിരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടാവുന്നത്.

rain

പുത്തുമലയിലും ഇന്ന് രാവിലെ തന്നെ തെരിച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. 17 പേരെ കാണാതായതില്‍ 10 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ട്. കഴിഞ്ഞ നാല് ദിവസത്തെ തെരച്ചിലില്‍ പുത്തുമലയില്‍ നിന്ന് ആരെയും കണ്ടെത്താനായില്ല. മണ്ണിനടിയില്‍ പെട്ടവരെ കാണാന്‍ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയും ഡോഗ് സ്ക്വാഡിന്‍റെയും സഹായത്തോടെയുമാണ് ഇപ്പോള്‍ ഇവിടെ തിരച്ചില്‍ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kerala floods; death toll 111 and 31 missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X