മേൽക്കൂര വരെ മുങ്ങി ആലുവ മണപ്പുറം ശിവക്ഷേത്രം, ചിത്രത്തിന് വിശദീകരണവുമായി ജൂഡ്
ആലുവ: കഴിഞ്ഞ വര്‍ഷം പ്രളയത്തിന്റെ ഭീകരത എടുത്ത് കാട്ടിയ ദൃശ്യമായിരുന്നു ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിന്റ മേല്‍ക്കൂര വരെ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നത്. ഇക്കുറി വീണ്ടും കനത്ത മഴ പെയ്തതോടെ ആലുവ മണപ്പുറം അപ്പാടെ വെള്ളത്തിനടിയിലായിരിക്കുകയാണ്. കഴിഞ്ഞ തവണത്തേതിന് സമാനമായി ശിവക്ഷേത്രവും മുങ്ങിയിട്ടുണ്ട്. ഈ ചിത്രം സംവിധായകനും നടനുമായ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ ഇത് പഴയ ചിത്രമാണെന്നും അതുപയോഗിച്ച് ഭീതി പരത്തരുത് എന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ ജൂഡിനെതിരെ രംഗത്ത് വന്നു. ഇതോടെ ജൂഡ് ആന്റണി തന്നെ വിശദീകരണവുമായി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

താന്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം പഴയത് അല്ലെന്നും ഇപ്പോഴത്തെ അവസ്ഥയാണ് എന്നും ജൂഡ് പറയുന്നു. ആലുവയിലെ ദേശം എന്ന സ്ഥലത്ത് പുതിയ സിനിമയുടെ എഴുത്തിന് വേണ്ടി ഒരു ഫ്‌ളാറ്റിലാണ് താന്‍ താമസിക്കുന്നത്. അവിടെ നിന്നും പകര്‍ത്തിയ ആലുവ മണപ്പുറത്തിന്റെ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വീഡിയോയില്‍ ജൂഡിന് പിറകിലായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ആലുവ മണപ്പുറവും ക്ഷേത്രവും കാണാവുന്നതാണ്.
കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നതെന്ന് ജൂഡ് പറയുന്നു. താന്‍ വീട്ടില്‍ ചെന്ന് അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേക്ക് കയറ്റി വെച്ചിരിക്കുകയാണ്. എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജൂഡ് ആവശ്യപ്പെടുന്നും. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യണമെന്നും ജൂഡ് വീഡിയോയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications