കവളപ്പാറയിലേക്ക് 'ദുരന്ത ടൂറിസം'... ദയവായി ഇങ്ങനെ ചെയ്യരുത്; വൈറൽ ആയി എക്സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ
മലപ്പുറം: കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല മലയാളികള്‍ക്ക്. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 20 പേരുടെ മരണം ആണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇനിയും 39 പേരെ ഇവിടെ നിന്നും കണ്ടെത്തേണ്ടതായിട്ടുണ്ട്.
ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്തുന്നത് പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ പലപ്പോഴും കാഴ്ചക്കാരുടെ ഈ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങളെ വലിയതോതില്‍ ബാധിക്കാറുണ്ട്. സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മലപ്പുറത്തും.

ദുരന്ത മേഖല കാണാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് കവളപ്പാറയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജനമൈത്രി എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു പുറത്ത് വിട്ട ഒരു വീഡിയോയില്‍ ആണ് ഇതിലെ പ്രശ്നങ്ങള്‍ വ്യക്തമാക്കുന്നത്.
ദുരന്ത ടൂറിസം എന്ന രീതിയില്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പോലും റോഡിലൂടെ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ഏജന്‍സികളെല്ലാം വലിയ രീതിയില്‍ അവിടെ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ഈ മേഖല സന്ദര്‍ശിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് സുരേഷ് ബാബുവിന്റെ അഭ്യര്‍ത്ഥന.
വലിയൊരു ഗതാഗത തടസ്സത്തിന്റെ വീഡിയോയ്ക്കൊപ്പം ആണ് സുരേഷ് ബാബു സ്വന്തം ശബ്ദത്തില്‍ ഇത്തരം ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വയ്ക്കുന്നത്. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് പോലും ആളുകളുടെ കുത്തൊഴുക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ഗതാഗത തടസ്സത്തില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു പോലീസ് ലോറിയും കാണാം.
Recommended Video
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications