കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവളപ്പാറയിലേക്ക് 'ദുരന്ത ടൂറിസം'... ദയവായി ഇങ്ങനെ ചെയ്യരുത്; വൈറൽ ആയി എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ

Google Oneindia Malayalam News

മലപ്പുറം: കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല മലയാളികള്‍ക്ക്. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 20 പേരുടെ മരണം ആണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇനിയും 39 പേരെ ഇവിടെ നിന്നും കണ്ടെത്തേണ്ടതായിട്ടുണ്ട്.

മൂന്ന് ദിവസം പെയ്തത് ഒരു മാസം പെയ്യേണ്ട മഴയുടെ ഇരട്ടി; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ കേരളത്തിൽ!മൂന്ന് ദിവസം പെയ്തത് ഒരു മാസം പെയ്യേണ്ട മഴയുടെ ഇരട്ടി; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ കേരളത്തിൽ!

ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്തുന്നത് പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ പലപ്പോഴും കാഴ്ചക്കാരുടെ ഈ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങളെ വലിയതോതില്‍ ബാധിക്കാറുണ്ട്. സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മലപ്പുറത്തും.

Kavalappara

ദുരന്ത മേഖല കാണാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് കവളപ്പാറയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു പുറത്ത് വിട്ട ഒരു വീഡിയോയില്‍ ആണ് ഇതിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.

ദുരന്ത ടൂറിസം എന്ന രീതിയില്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പോലും റോഡിലൂടെ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ഏജന്‍സികളെല്ലാം വലിയ രീതിയില്‍ അവിടെ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ഈ മേഖല സന്ദര്‍ശിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് സുരേഷ് ബാബുവിന്റെ അഭ്യര്‍ത്ഥന.

Recommended Video

cmsvideo
കവളപ്പാറയിലെ അനുഭവം പങ്കുവച്ച് ഡോക്ടര്‍ | Oneindia Malayalam

വലിയൊരു ഗതാഗത തടസ്സത്തിന്റെ വീഡിയോയ്‌ക്കൊപ്പം ആണ് സുരേഷ് ബാബു സ്വന്തം ശബ്ദത്തില്‍ ഇത്തരം ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വയ്ക്കുന്നത്. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് പോലും ആളുകളുടെ കുത്തൊഴുക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ഗതാഗത തടസ്സത്തില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു പോലീസ് ലോറിയും കാണാം.

English summary
Kerala Floods: Disaster Tourism to landslide hit Kavalappara makes issues- Viral video from an Excise Officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X