കേരളത്തിനിനി ഭക്ഷണവും വസ്ത്രവും വേണ്ട... പ്ലംബർമാരും ഇലക്ട്രീഷ്യൻമാരും മതി! പറഞ്ഞത് കണ്ണന്താനം
Recommended Video

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടുഴലുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും കേരളത്തിലേക്ക് എത്തുന്ന സഹായങ്ങള്‍ തടയാനും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട് എന്നത് ഏറെ പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നവരാണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും എന്നത് വേറൊരു വസ്തുത.
ഇപ്പോഴിതാ മലയാളിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും അത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നു. കേരളത്തിന് ഇപ്പോള്‍ ആവശ്യം ഭക്ഷണവും വസ്ത്രവും ഒന്നും അല്ലെന്നാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായം. ഇലക്ട്രീഷ്യന്‍മാരുടേയും പ്ലംബര്‍മാരുടേയും ആശാരിമാരുടേയും ഒക്കെ സേവനം ആണത്രെ കേരളത്തിന് ഇപ്പോള്‍ അത്യാവശ്യം.
ബിജെപിയുടെ ഐടി സെല്‍ അംഗമായ സുരേഷ് കൊച്ചാട്ടിലും പ്രചരിപ്പിച്ചത് ഏതാണ്ട് ഇതേ കാര്യമാണ്. സുരേഷിന്റെ വോയ്‌സ് ക്ലിപ്പ് വ്യാപകമായ രീതിയില്‍ പ്രചരിച്ചിരുന്നു. സത്യത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍ അതിലും ഏറെ ഗുരുതരമായ പ്രത്യാഘാതം ആണ് സൃഷ്ടിക്കുക.

ഭക്ഷണവും വസ്ത്രവും വേണ്ട
കേരളത്തിന് ഇപ്പോള്‍ ആവശ്യം ഭക്ഷണവും വസ്ത്രവും അല്ലെന്നാണ് കേന്ദ്ര മന്ത്രി കൂടിയായ അല്‍ഫോന്‍സ് കണ്മന്താനം പറയുന്നത്. കേരളത്തില്‍ ഇപ്പോഴും ലക്ഷക്കണക്കിന് പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോള്‍ ആണ് ഉത്തരവാദപ്പെട്ട ഒരു കേന്ദ്ര മന്ത്രി ഇത്തരം ഒരു കാര്യം പറയുന്നത്.

ആയിരക്കണക്കിന് ടെക്‌നീഷ്യന്‍മാര്‍...
കേരളത്തിലെ വീടുകളില്‍ ഇപ്പോള്‍ വൈദ്യുതിയില്ല. വീടുകളിലെ മരപ്പണികളും പ്ലംബിങ്ങും എല്ലാം നശിത്തു. ഈ സാഹചര്യത്തില്‍ കേരളത്തിന് വേണ്ടത് ആയിരക്കണക്കിന് ഇലക്ട്രീഷ്യന്‍മാരുടേയും പ്ലംബര്‍മാരുടേയും ആശാരിമാരുടേയും സഹായം ആണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കടുത്ത പ്രതിസന്ധിയില്‍
കേരളം ഇപ്പോഴും കടുത്ത പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. വെള്ളപ്പൊക്കം അവസാനിച്ചുതുടങ്ങിയെങ്കിലും, ആളുകള്‍ വീടുകളിലേക്ക് തിരികെ പോകുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനം പൂര്‍ണമായും എത്തിയിട്ടില്ല. ചില മേഖലകളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വീടുകളില്‍ പോയാലും
വെള്ളം ഇറങ്ങി വീടുകളില്‍ തിരിച്ചെത്തിയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഇനിയും സമയം എടുക്കും. വെള്ളം കയറിയ വീടുകള്‍ എല്ലാം ഉപയോഗപ്രദമാക്കിയെടുക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടി വരും എന്ന് ഉറപ്പാണ്.

അതുവരെ ഭക്ഷണവും വസ്ത്രവും വേണ്ടേ...
വെള്ളം കയറിയ വീടുകളില്‍ നിന്നൊന്നും കാര്യമായി വീണ്ടെടുക്കാന്‍ സാധിക്കില്ല. ഭക്ഷണവും വസ്ത്രവും എല്ലാം അവര്‍ക്ക് അടിയന്തര ആവശ്യമുള്ള സാധനങ്ങളാണ്. വീടുനന്നാക്കാന്‍ ആളുകള്‍ എത്തിയതുകൊണ്ട് മാത്രം അവര്‍ക്ക് സാധാരണ ജീവിതത്തേലേക്ക് പെട്ടെന്ന് തിരിച്ചെത്താന്‍ ആവില്ലെന്നര്‍ത്ഥം.

നിരുത്തരവാദപരം
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം തീര്‍ത്തും നിരുത്തരവാദപരം ആണെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അദ്ദേഹം പറയുന്നത് പോലെ സാങ്കേതിക മികവുള്ള ആളുകളുടെ സഹായം ആവശ്യമാണ്. പക്ഷേ, അതിലും ആവശ്യമുള്ള സാധനങ്ങളാണ് ഭക്ഷണവും വസ്ത്രങ്ങളും.

അതിന്റെ പേരില്‍
കണ്ണന്താനത്തെ പോലുള്ള ഒരാള്‍ ഇത്തരത്തില്‍ പറയുമ്പോള്‍ അതിന്റെ പ്രത്യാഘാതം വളരെ ഗൗരവപ്പെട്ടതാണ്. കാരണം, കേരളത്തിലേക്ക് സഹായങ്ങള്‍ അയക്കാന്‍ താത്പര്യപ്പെടുന്ന അന്യനാട്ടുകാര്‍ അത് വേണ്ടെന്ന് വക്കാന്‍ പോലും സാധ്യതയുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ എല്ലാ വിധ സഹായങ്ങളും കേരളത്തിന് ആവശ്യമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

കേരത്തിന് വേണ്ടി സംഭാവന ചെയ്യൂ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications