കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കുറഞ്ഞു.. മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു, ആശ്വാസം പങ്കുവെച്ച് എംഎല്‍എ

Google Oneindia Malayalam News

ഇടുക്കി: വെള്ളപ്പൊക്കം ബാധിച്ച മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുകയാണെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. മഴ കുറഞ്ഞു.നഗരസഭ, പഞ്ചായത്ത് പരിധിയിൽ വെള്ളം ഇറങ്ങി.റോഡ് ഗതാഗതം സുഗമമാകുന്നു. ക്യാമ്പുകളിൽ നിന്ന് വീട് ശുചീകരണത്തിനായി കുടുംബാംഗങ്ങൾ ഇന്ന് വീടുകളിൽ എത്തി തുടങ്ങി, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

 rainmovvatupuzha-

മൂവാറ്റുപുഴ സാധാരണ നിലയിലേക്ക് .മഴ കുറഞ്ഞു മലങ്കര ഡാമിലെ ജലനിരപ്പ് 40.18 മീറ്റർ ആയി താഴ്ന്നു. 6 ഷട്ടറുകൾ ഉയർത്തി 30 സെ.മി. വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്.നഗരസഭ, പഞ്ചായത്ത് പരിധിയിൽ വെള്ളം ഇറങ്ങി.റോഡ് ഗതാഗതം സുഗമമാകുന്നു. ക്യാമ്പുകളിൽ നിന്ന് വീട് ശുചീകരണത്തിനായി കുടുംബാംഗങ്ങൾ ഇന്ന് വീടുകളിൽ എത്തി തുടങ്ങി.

മൂവാറ്റുപുഴയിലെ കച്ചവടക്കാർക്കും സാധാരണ ജനങ്ങൾക്കും വലിയ ദുരിതമാണ് ഒരിക്കൽ കൂടി ഉണ്ടായത്.പെരുന്നാളും ഓണവും പ്രതീക്ഷിച്ച് കാത്തിരുന്ന വ്യാപാരികൾ വീണ്ടും നിരാശരായി. കഴിഞ്ഞ പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്ന് കരകയറും മുൻപ് വീണ്ടും എത്തിയ വെള്ളപ്പൊക്കം ആയിരങ്ങളെ കഷ്ടപ്പാടിൽ നിന്ന് ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു.

സങ്കട കടലിൽ ആണ് വാസ്തവത്തിൽ നമ്മുടെ വ്യാപാരി സമൂഹം.
ഹോട്ടലുകൾ മുതൽ വസ്ത്രവ്യാപാരങ്ങൾ വരെ പ്രയാസത്തിൽ.ഓട്ടോറിക്ഷ ഓടിക്കുന്നവർ മുതൽ സമൂഹത്തിന്റെ നാനാ മേഖലയിലും അനക്കം ഇല്ല.
കാർഷിക മേഖലയെ ആശ്രയിക്കുന്നവരാകട്ടെ കൃഷിനാശത്താൽ പൊറുതിമുട്ടി. കർഷക ദിനത്തിലേക്ക് എത്തുമ്പോൾ പ്രതീക്ഷ കൈവിടാതെ മുന്നേറാൻ വയ്യാത്ത സാഹചര്യവും.

ക്യാമ്പിൽ കഴിഞ്ഞ വർക്കും വെള്ളം കയറിയ വീടുകളിലും സൗജന്യ റേഷനും, ഇതര സഹായങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കടന്ന് വരുന്ന പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടുകയല്ലാതെ മറ്റ് വഴികൾ നമ്മുടെ മുമ്പിൽ ഇല്ല..... കഴിഞ്ഞ രണ്ട് ദിവസം നിങ്ങൾ ഓരോരുത്തരും നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് നന്ദി..

English summary
Kerala floods; Eldho Abhraham facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X