• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എനിക്കും സഹായിക്കണമെന്ന് തോന്നി''... സമ്മാന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 16 കാരന്‍

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തനിക്ക് കിട്ടിയ സമ്മാനതുകകള്‍ സംഭവാന ചെയ്ത് പതിനാറുകാരനായ ഹൃദ്യുത്. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് ലഭിച്ചതിന് ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും നല്‍കിയ തുകയാണ് ഹൃദ്യുത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മന്ത്രിയുടെ കുറിപ്പ് വായിക്കാം

കണ്ണൂർ കലക്ട്രേറ്റിലെ അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഹൃദ്യുത് ഹേംരാഗ് എന്ന പതിനാറുകാരൻ കാത്തു നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവന നേരിട്ട് ഏൽപ്പിക്കാനായിരുന്നു ആ കാത്തിരിപ്പ്. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയതിന് വിവിധയിടങ്ങളിൽ നിന്ന് സമ്മാനമായി കിട്ടിയ തുകയാണ് ഹൃദ്യുത് സംഭാവന നൽകിയത്.

ക്ലബ്ബുകളും സാസ്കാരിക സംഘങ്ങളും സമ്മാനമായി നൽകിയ പണം സ്വന്തമായി എന്തെങ്കിലും വാങ്ങാൻ മാറ്റി വെച്ചതായിരുന്നു. "എല്ലാവരും ദുരിതമനുഭവിക്കുന്ന സമയമാണ്, കിടപ്പാടവും ഭക്ഷണവുമില്ലാതെ ആയിരക്കണക്കിനാളുകൾ പ്രയാസപ്പെടുകയാണ്. അവരെ സഹായിക്കാൻ ഒട്ടേറെ പേർ മുന്നോട്ടുവന്നു. എനിക്കും സഹായിക്കണമെന്ന് തോന്നി''. ആരുടെയും ഹൃദയത്തെ തൊടുന്ന വാക്കുകളായിരുന്നു ആ കൗമാരക്കാരന്റേത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കും എതിരെ വ്യാജപ്രചരണങ്ങൾ അഴിച്ചിവിടുന്നവർക്കുള്ള മറുപടിയാണിത്.

കൂത്തുപറമ്പിലെ അദ്ധ്യാപക ദമ്പതിമാരായ രാജന്റെയും പ്രഷീനയുടെയും മകനാണ് ഹൃദ്യുത്. ഇപ്പോൾ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നു.നാടിനെ കെടുതിയിൽ നിന്നു കരകയറ്റാൻ കേരളമൊന്നാകെ മുന്നോട്ടു വരികയാണ്. അനസും നൗഷാദും ഹൃദ്യുതും ജീവിച്ചിരിക്കുന്ന നമ്മുടെ കേരളം ഒരു നീചജന്മങ്ങൾക്ക് മുന്നിലും തോൽക്കുകയില്ല. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kerala floods; EP Jayarajan facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more