മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ബിജെപിയുടെ 25 കോടി'!!! വ്യാജ പ്രചാരണം പൊളിഞ്ഞുപാളീസായി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജെപി എംഎല്‍എ ആയ ഒ രാജഗോപാല്‍ ഒരു മാസത്തെ ശമ്പളം നല്‍കിയിരുന്നു. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപയും ആദ്യ ഘട്ടത്തില്‍ തന്നെ സംഭാവനയായി നല്‍കി.
എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും സംഭാവന നല്‍കരുത് എന്ന രീതിയില്‍ ആയിരുന്നു പല ബിജെപി/ ആര്‍എസ്എസ് അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത്. സേവാഭാരതി പോലുള്ള സംഘടനകള്‍ക്ക് പണം നല്‍കണം എന്നായിരുന്നു ഇവരുടെ വാദം.
അതിനിടെ ആണ് കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും എംപിമാരും ചേര്‍ന്ന് 25 കോടി രൂപ നല്‍കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ ചിത്രം. പക്ഷേ, വാസ്തവം മറ്റൊന്നായിരുന്നു എന്ന് മാത്രം!

ബിജെപി വക?
രാജ്യത്തെ എല്ലാം ബിജെപി എംപിമാരും കേന്ദ്ര മന്ത്രിമാരും ചേര്‍ന്ന് സമാഹരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി എന്നായിരുന്നു ശ്രീകുമാര്‍ ശ്രീധരന്‍ നായര്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചുകൊണ്ട് പറഞ്ഞത്. ഇനി കിട്ടിയില്ലെന്ന് പറയരുത് എന്നും അദ്ദേഹം പറയുന്നുണ്ട്.

25 കോടി രൂപ
മുഖ്യമന്ത്രിക്ക് കൈമാറുന്ന ചെക്കില്‍ 25 കോടി രൂപ എന്ന രേഖപ്പെടുത്തിയത് കൃത്യമായി തന്നെ കാണാനും പറ്റും. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ എംപിയും ആ വി മുരളീധരന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും ആ ഫോട്ടോയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.

എണ്ണായിരത്തോളം ഷെയറുകള്‍
എന്തായാലും ശ്രീകുമാര്‍ ശ്രീധരന്‍നായര്‍ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വൈറല്‍ ആയി. രണ്ടായിരത്തി ഇരുനൂറിലധികം ലൈക്കുകളും ഏഴായിരത്തി എണ്ണൂറിലധികം ഷെയറുകളും കിട്ടിയിട്ടുണ്ട് ഈ പോസ്റ്റിന്. പലരും ഇത് സത്യമാണെന്ന് ധരിക്കുകയും ചെയ്തു.

ഒന്ന് സൂം ചെയ്താല്‍
എന്നാല്‍ ആ ചിത്രം ഒന്ന് സൂം ചെയ്താല്‍ ഈ സംശയങ്ങള്‍ എല്ലാം മാറിക്കിട്ടുകയും ചെയ്യും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ആണ് ഈ തുക സംഭാവനയായി നല്‍കിയിട്ടുള്ളത് എന്ന് ആ ചെക്കില്‍ തന്നെ എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഉള്ള ചിത്രത്തില്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയും തുടങ്ങിയ പൊതുമേഖല എണ്ണക്കമ്പനികളുടെ പ്രതിനിധികളും ഉണ്ട് എന്നത് കൂടി നോക്കിയാല്‍ കാര്യങ്ങള്‍ എല്ലാം വ്യക്തമാകും.

ഫേക്ക് ന്യൂസ്
100 ശതമാനം ഒരു വ്യാജ വാര്‍ത്തയായിരുന്നു അത്. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച് അധികം കഴിയും മുമ്പ് തന്നെ കള്ളത്തരം പൊളിക്കുകയും ചെയ്തു. പക്ഷേ, ചത്രവും കുറിപ്പും പോസ്റ്റ് ചെയ്ത വ്യക്തി ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന സമയത്തും അത് ഡിലീറ്റ് ചെയ്യുകയോ തിരുത്തുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.
വി മുരളീധരന്‍ തന്നെ പറഞ്ഞിട്ടുണ്ട്
ഇതേ ചിത്രം നിങ്ങള്‍ക്ക് വി മുരളീധരന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചാലും കാണാവുന്നതാണ്. എന്താണ് ഈ തുക എന്നത് സംബന്ധിച്ച് അദ്ദേഹം കൃത്യമായി വിശദീകരിച്ചിട്ടും ഉണ്ട്. ഓഗസ്റ്റ് 21 ന് ആയിരുന്നു വി മുരളീധരന്‍ ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഈ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഭാരത് പെട്രോളിയം
ഭാരത് പെട്രോളിയവും അവരുടെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. തങ്ങള്‍ നടത്തുന്ന മറ്റ് റിലീഫ് പ്രവര്‍ത്തനങ്ങളെ കുറിച്ചും അതില്‍ വിശദീകരിക്കുന്നുണ്ട്.

ഷെയറുകളുടെ എണ്ണം എടുത്താല്‍
എന്നാല്‍ ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ശ്രീകുമാര്‍ ശ്രീധരന്‍നായര്‍ എന്ന വ്യക്തിയുടെ വ്യാജ വിവരങ്ങള്‍ മാത്രമുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ്. വി മുരളീധരന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന് പോലും ലഭിച്ചത് ആറ് ദിവസം കൊണ്ട് 974 ഷെയറുകള്‍ മാത്രമാണ്. ശ്രീകുമാര്‍ ശ്രീധരന്‍നായരുടെ പോസ്റ്റിന് കിട്ടിയത് ഏഴായിരത്തി എണ്ണൂറില്‍ അധികം ഷെയറുകളും.
Recommended Video


നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications