കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാൻസർ രോഗിയായ കുഞ്ഞിന്റെ ചികിത്സയ്ക്കായി കൂട്ടിവെച്ച പൈസ ദുരിതാശ്വാസ നിധിയിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
മകന്റെ കാന്‍സര്‍ ചികിത്സയ്ക്കുള്ള പണം ദുരിതബാധിതര്‍ക്ക് കൊടുത്ത മനുഷ്യന്‍ | Oneindia Malayalam

അടൂര്‍: ആര്‍ക്കും പരിചയം ഇല്ലാത്തൊരു പ്രളയകാലത്തിലൂടെ കഴിഞ്ഞ തവണ കേരളം കടന്ന് പോയപ്പോള്‍ മലയാളികള്‍ എങ്ങുമില്ലാത്ത ഒത്തൊരുമയും നന്മയുമാണ് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുത്തത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായമൊഴുകി. എന്നാല്‍ ഇക്കുറി വീണ്ടും പെരുംമഴ കേരളത്തെ ദുരിതത്തിലാക്കിയപ്പോള്‍ തണുത്ത തുടക്കമാണ് സഹായ അഭ്യര്‍ത്ഥനകള്‍ക്ക് ലഭിച്ചത്.

സഹായം കൊടുക്കരുത് എന്ന തരത്തിലുളള ദുഷ്പ്രചരണങ്ങളില്‍ വലിയൊരു കൂട്ടം മനുഷ്യര്‍ വീണിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് മലയാളികള്‍ ആ വ്യാജപ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് വരുന്നതാണ്. സ്വന്തം കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാരിക്കോരി നല്‍കിയ നൗഷാദിനെ പോലുളളവരുടെ മുന്നില്‍ വ്യാജ പ്രചാരണക്കാര്‍ നാണിച്ച് തലതാഴ്ത്തി നില്‍ക്കുന്നു.

FLOOD

അതിനിടെ ഒരു അച്ഛന്റെ ത്യാഗം മലയാളിയെ വീണ്ടും കണ്ണീരണിയിയിക്കുകയാണ്. ക്യാന്‍സര്‍ രോഗിയായ കുഞ്ഞുമകന്റെ ചികിത്സയ്ക്ക് വേണ്ടി കരുതി വെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനൊരുങ്ങുകയാണ് ഒരു കുടുംബം. അടൂര്‍ സ്വദേശിയായ അനസ് ആണ് കേരളത്തെ നന്മ കൊണ്ട് ഞെട്ടിച്ചിരിക്കുന്നത്. അനസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

'' വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യിൽ അഡ്മിറ്റാകുവാണ്
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ. ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേർ സഹായിച്ചത് ഉൾപെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു. അതിജീവിക്കും നമ്മുടെ കേരളം...''

English summary
Kerala Floods: Family to donate money saved for son's treatment to CMDRF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X