Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഗാസ്റ്റാർ ആയി മേജർ രവി! ഇത് പട്ടാളക്കഥയല്ല, പത്തരമാറ്റ് ഒറിജിനൽ... കേരള ആർമിക്കൊപ്പം റെസ്ക്യു മിഷൻ

കൊച്ചി: മേജര്‍ രവിയുടെ പട്ടാള സിനിമകള്‍ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഉണ്ടാകാം. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവരും യോജിപ്പുള്ളവരും ഉണ്ടാകാം. അടുത്തകാലത്ത് അദ്ദേഹം ഉണ്ടാക്കിയ വിവാദങ്ങളില്‍ മടുത്തുപോയവരും ഇവിടെയുണ്ടാകും.

എന്നാല്‍ ഈ പ്രളയക്കെടുതിയുടെ കാലത്ത് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ആര്‍ക്കും അവഗണിക്കാന്‍ ആവില്ല. വെള്ളത്തിലിറങ്ങാതെ മാറി നിന്ന് സൂപ്പര്‍ ഡയലോഗുകള്‍ തള്ളിവിടുകയായിരുന്നില്ല അദ്ദേഹം, രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം, നൊടിനൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയായിരുന്നു.

ആലുവയില്‍ മൂന്ന് ദിവസത്തോളം അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നു. പിന്നീട് ഫേസ്ബുക്കില്‍ ആ അനുഭവങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുകയും ചെയ്തു മേജര്‍ രവി.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

കേരളത്തിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങത് മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു. കേരളത്തിന്റെ സ്വന്തം സൈന്യം എന്നാണ് ഇവരെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ആ മത്സത്തൊഴിലാകള്‍ക്ക് ഒപ്പം ആയിരുന്നു മേജര്‍ രവിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.

ഇരുനൂറോളം ജീവനുകള്‍

ഇരുനൂറോളം ജീവനുകള്‍

ഒന്നും രണ്ടും അല്ല, ഇരുനൂറോളം ആളുകളുടെ ജീവനാണ് മേജര്‍ രവിയും സംഘവും രക്ഷിച്ചത്. ആലുവയ്ക്കടുത്തുള്ള ഏലൂക്കര നോര്‍ത്ത് മദ്രസ പള്ളിയുടെ സമീപ പ്രദേശങ്ങളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരാള്‍ക്ക് മേല്‍ വെള്ളം

ഒരാള്‍ക്ക് മേല്‍ വെള്ളം

പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം ആയിരുന്നു അത്. അതുകൊണ്ട് തന്നെ ഏഴടിയോളം വരെ ചില സ്ഥലങ്ങളില്‍ വെള്ളം ഉയര്‍ന്നിരുന്നു. അതിനൊപ്പം ശക്തമായ ഒഴുക്കും. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ ആയിരുന്നു മേജര്‍ രവിയുടെ രക്ഷാപ്രവര്‍ത്തനം.

സില്‍വസ്റ്റര്‍...

സില്‍വസ്റ്റര്‍...

തനിക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്ന മത്സ്‌യത്തൊഴിലാളി സില്‍വസ്റ്ററിന്റെ പേര് പരാമര്‍ശിക്കാനും മേജര്‍ രവി മറക്കുന്നില്ല. തുടക്കത്തില്‍ ട്യൂബുകള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതിന് ശേഷം സില്‍വസ്റ്ററിനൊപ്പം ചേര്‍ന്ന് ബോട്ടുകളിലും രക്ഷാപ്രവര്‍ത്തനം നടത്തിയതായി അദ്ദേഹം പറയുന്നുണ്ട്.

വാക്കുകള്‍ ഇങ്ങനെ

വാക്കുകള്‍ ഇങ്ങനെ

ഏലൂക്കര പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് നോര്‍ത്ത് ഭാഗത്ത് നിന്ന് രക്ഷപ്പെട്ട് എത്തിയ ഒരാളെ മേജര്‍ രവി കണ്ടത്. തന്റെ ഗര്‍ഭിണയായ ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും അമ്മയും എല്ലാം അവിടെ കുടുങ്ങി കിടക്കുകയാണെന്ന് അയാള്‍ പറഞ്ഞു. ഉടന്‍ തന്നെ മേജര്‍ രവിയും സംഘവും എത്തി. ട്യൂബിന്റെ സഹായത്തോടെ ആണ് ഇവരെ രക്ഷിച്ചത് എന്ന് മേജര്‍ രവി പറയുന്നു.

ഒന്നും രണ്ടും അല്ല

ഒന്നും രണ്ടും അല്ല

പ്രദേശത്ത് എത്തിയപ്പോള്‍ ആണ് മേജര്‍ രവിയ്ക്ക് കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയത്. ഇരിനൂറോളം ആളുകള്‍ അവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഒഴുക്കായിരുന്നു അവിടെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്. പിന്നീട് ബോട്ട് ഉപയോഗിച്ചാണ് അവിടെ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്.

ക്യാമ്പിലും എത്തി

ക്യാമ്പിലും എത്തി

താന്‍ രക്ഷപ്പെടുത്തിയവരെ പിന്നീട് ആലുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി സന്ദര്‍ശിക്കുകയും ചെയ്തരുന്നു മേജര്‍ രവി. പരാമവധി ആളുകളില്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ ചില ക്ലാസ്സുകളും നടത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

അയാള്‍ക്കൊരു നന്ദി

അയാള്‍ക്കൊരു നന്ദി

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ ഇറങ്ങിയതാണ് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കാം എന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ച ആള്‍ ആരാണെങ്കിലും അദ്ദേഹത്തിനും നന്ദി പറയുന്നു എന്നാണ് മേജര്‍ രവി പറയുന്നത്.

?rel=0&wmode=transparent" frameborder="0">

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന് വേണ്ടി സംഭാവന ചെയ്യൂ...

കേരളത്തിന് വേണ്ടി സംഭാവന ചെയ്യൂ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+