കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ ഭൂമിയിൽ വിള്ളൽ; ആശങ്കയോടെ ജനങ്ങൾ, പഠനം നടത്തണമെന്ന് വിദഗ്ധർ!

Google Oneindia Malayalam News

കണ്ണൂർ: കനത്ത മഴ മൂലം കണ്ണൂർ ജില്ലയിലെ പല ഭാഗത്തും വീടുകളിൽ വെള്ളം കയറിയിരുന്നു. ശ്രീകണ്ഠാപുരം ടൗൺ മുഴുനായും വെള്ളത്തിനടിയിലായ അവസ്ഥയായിരുന്നു. എന്നാൽ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങുകയും പലരും ദുരിതാശ്വസ ക്യാമ്പുകൾ വിട്ട് സ്വന്തം വീടുകളിലേക്ക് മാറുകയും ചെയ്തു. വെള്ളമിറങ്ങിയതോടെ ജില്ലയിലെ 30 ക്യാമ്പുകൾ കൂടി പിരിച്ചു വിട്ടു.

<strong>കവളപ്പാറ മണ്ണിടിച്ചിൽ; ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ, മരണം 30 ആയി, 29 പേരെ കണ്ടെത്തണം!</strong>കവളപ്പാറ മണ്ണിടിച്ചിൽ; ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ, മരണം 30 ആയി, 29 പേരെ കണ്ടെത്തണം!

എന്നാൽ വെള്ളക്കെട്ട് മാറുമ്പോൾ മറ്റൊരു തരത്തിൽ കണ്ണൂർ‌ ജനത ആശങ്കയിലാണ്. പലയിടങ്ങളിലും ഭൂമിക്ക് വിള്ളലുകൾ പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വീടുകൾ വൃത്തിയാക്കി പലരും തങ്ങളുടെ വീടുകലിൽ മടങ്ങിയ ശേഷമാണ് ഇത്തരത്തിലുള്ള കാഴ്ചകൾ കാണുന്നത്.

Kannur


ശ്രീകണ്ഠാപുരത്ത് നാല് ഇടങ്ങളിൽ 750 മീറ്റർ നീളമുള്ള വിള്ളലുകളഅ‍ പ്രത്യക്ഷപ്പെട്ടു. ആസങ്കപെടേണ്ട സഹചര്യമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് പഠനം നടത്തേണ്ടിയിരിക്കുന്നുവെന്നും അവർ പറയുന്നു. കണ്ണൂർ ജില്ലയിൽ ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായും മറിയിട്ടുണ്ട്. ഒരാൾപൊക്കം ഉയരത്തിൽ വെള്ളമുണ്ടായിരുന്ന പറശ്ശിനി കടവ് സാധാരണ നിലയിലായിട്ടുണ്ട്.


കണ്ണൂർ ജില്ലയിൽ 5000 പേർ മാത്രമാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. അതേസമയം കനത്ത മഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മലങ്കര ഡാമിന്റെ 6 ഷട്ടറുകളും 20 സെന്റിമീറ്ററിൽ നിന്നും 30 സെന്റിമീറ്ററായി ഉയർത്തി. ഇതേ തുടർന്ന് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 30 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.

English summary
Kerala floods: Fissure in the earth at Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X