കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ; 13,14,15 തീയ്യതികളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. എട്ട് ജില്ലകളിൽ ശനിയാഴ്ച എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുതായാണ്. ശക്തമായ മഴയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് വയനാട് ജില്ലക്കാരാണ്. അഞ്ച് ദിവസം കൂടി മഴ തുചരുമെന്നാണഅ കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. അതേസമയം പന്ത്രണ്ടാം തീയ്യതി മഴയ്ക്ക് ശമനമുണ്ടാകും.

Recommended Video

cmsvideo
സംസ്ഥാനത്ത് പ്രളയപ്പേമാരി തുടരുന്നു | Oneindia Malayalam

<strong>അറുപതോളം പേർ റാണിമലയിൽ കുടുങ്ങി; റോഡ് ഇല്ല, മലയിലെത്താൻ പുഴ കടക്കണം, എംഎൽഎ അടക്കം രക്ഷാ പ്രവർത്തനത്തിൽ...</strong>അറുപതോളം പേർ റാണിമലയിൽ കുടുങ്ങി; റോഡ് ഇല്ല, മലയിലെത്താൻ പുഴ കടക്കണം, എംഎൽഎ അടക്കം രക്ഷാ പ്രവർത്തനത്തിൽ...

എന്നാൽ പന്ത്രണ്ടാം തീയ്യതി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ 13,14,15 തീയ്യതികളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതായി മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

42 മരണം

42 മരണം


സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ പ്രളയ ദുരന്തം അനുഭവിക്കുന്ന വയനാടിൽ മാത്രം 11 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 29997 കുടുംബങ്ങളില്‍ നിന്നായി 108138 പേര്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിൽ 74990 പേരെ മാറ്റി പാർപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിൽ മാത്രം 184 ക്യാംപുകൾ

വയനാട്ടിൽ മാത്രം 184 ക്യാംപുകൾ

184 ക്യാമ്പുകളാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത്. എറണാകുളത്ത് മഴക്ക് ശമനമുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന്‌ക്കൊണ്ടിരിക്കുകയാണ്. തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയിൽ എട്ട് ജില്ലകളിലായി എൺപതോളം ഉരുൾപൊട്ടലാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളാണ്.

മലയോര മേഖല ഭീതിയിൽ

മലയോര മേഖല ഭീതിയിൽ

സംസ്ഥാനത്തെ മലയോര മേഖലകളിൽമഴ ശക്തമായി തുടരുന്നതാണഅ ദുരന്തത്തിന്റെ ഭീകരതയും ഇരട്ടിയായിരിക്കുകയണ്. മേപ്പാടി പുത്തുമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായിട്ടുണ്ട്. അതേസമയം ഇവിടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ഫയര്‍ഫോഴ്‌സിന്റെ 40 അംഗ സംഘം, ആര്‍മി, എന്‍.ഡിആര്‍.എഫ് സംഘങ്ങള്‍ എന്നിവര്‍ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് രാവിലെയോടെ ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ശക്തമായ മഴ തുടരുന്ന കണ്ണൂരില്‍ ഏഴിടത്താണ് ഉരുള്‍പൊട്ടിയത്. നിരവധി പ്രദേശങ്ങള്‍ ഇവിടെ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇരിട്ടി നഗരസഭയിലെ വട്ടക്കയം കണ്ടറിഞ്ഞിമല, മുഴക്കുന്ന് പഞ്ചായത്തിലെ അമ്പലക്കണ്ടി, കൊട്ടിയൂര്‍ പഞ്ചായത്തിലെ വെങ്ങലോടി, കേളകം പഞ്ചായത്തിലെ അടക്കാത്തോടും മാക്കൂട്ടം വനത്തിലുമാണ് വെള്ളിയാഴ്ച ഉരുള്‍ പൊട്ടിയത്. കേളകം മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണിച്ചാര്‍ നഗരവും വെള്ളത്തില്‍ മുങ്ങി.

നിലമ്പൂർ പോത്തു കല്ല്

നിലമ്പൂർ പോത്തു കല്ല്

വന്‍ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു പ്രദേശം നിലമ്പൂര്‍ പോത്തുകല്ല് കവളപ്പാറയാണ്. 19 ഓളം വീടുകളാണ് ഇവിടെ മണ്ണിനടയില്‍പ്പെട്ടത്. അന്‍പതോളം പേരെ ഇവിടെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ശനിയാഴ്ച രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സൈന്യത്തിന് ഈ പ്രദേശത്ത് ഇതുവരെ എത്തിച്ചേരാൻ സാധിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മൂവാറ്റുപുഴയിൽ ജലനിരപ്പ് താണു

മൂവാറ്റുപുഴയിൽ ജലനിരപ്പ് താണു


അതേസമയം മൂവാറ്റുപുഴയാറിലെ ജല നിരപ്പ് താഴ്ന്ന് തുടങ്ങിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ലങ്കര ഡാമില്‍ നിന്ന് തുറന്ന് വിടുന്ന ജലത്തിന്റെ അളവു കുറഞ്ഞതും മഴയുടെ ശക്തി കുറഞ്ഞതുമാണ് ജലനിരപ്പ് താഴാന്‍ കാരണം. ഇതോടെ ടൗണിലും സമീപ പ്രദേശങ്ങളിലും കയറിയ വെള്ളം ഇറങ്ങിത്തുങ്ങി. മുവാറ്റുപുഴ - കോതമംഗലം റൂട്ടുകളിലടക്കം ഗതാഗതവും പുനസ്ഥാപിച്ചു. എന്നാല്‍ പുഴയോരങ്ങളിലെ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. മൂവാറ്റുപുഴയിലെ 19 ദുരിതാശ്വാസ ക്യാമ്പുകളുള്ളതില്‍ 3 ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.

English summary
Kerala floods: Five more days rain in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X