കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ബ്രോസ് ഒരു സ്റ്റാർട്ടിങ് ട്രബിൾ? ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായം അഭ്യർഥിച്ച് കളക്ടർ ബ്രോ!

Google Oneindia Malayalam News

കോഴിക്കോട്: കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന കോഴിക്കോടിന് സഹായം തേടി മുൻ കളക്ടർ പ്രശാന്ത് നായർ. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാംപുകളിൽ കഴിയുന്നവർക്ക് അത്യാവശ്യം വേണ്ട സാധന സാമഗ്രികളുടെ പട്ടികയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് നായർ പങ്കുവെക്കുന്നത്. ജില്ലയില്‍ 27 പഞ്ചായത്തുകളെയാണ് മഴ കാര്യമായി ബാധിച്ചത്. മഴക്കെടുതിയില്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കളക്ടർ ബ്രോയുടെ പോസ്റ്റ് ഇങ്ങനെ:

prasant-nair-

Recommended Video

cmsvideo
കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വീണ്ടും തെളിയിച്ച് മത്സ്യത്തൊഴിലാളികള്‍

ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ? കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്പുകളിലായി ഇപ്പോൾ 22000 പേർ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേർക്ക് അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷൻ സെന്റർ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ആരംഭിച്ചിട്ടുണ്ട്.

ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നൽകുന്നു:
1. പുൽപ്പായ - 6000
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകൾ - 8000
3. ലുങ്കി - 5000
4. നൈറ്റി - 3000
5. സാനിറ്ററി നാപ്കിൻസ് - 2000
6.അരി - 2000kg
7. പഞ്ചസാര- 700kg
8. ചെറുപയർ - 100kg
9. കടല - 100kg
10. പരിപ്പ് - 50kg
11. ബിസ്കറ്റ്/റസ്ക് - 2000 Packets
12. കുടി വെള്ളം - 3000 Lr
13. സോപ്പ് - 500 Nos
14. പേസ്റ്റ് - 500 Nos
16. ബ്ലീച്ചിംഗ് പൗഡർ - 100kg

മുകളിൽ കൊടുത്ത സാധനങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് സഹായിക്കാൻ പറ്റുമെങ്കിൽ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ഉടൻ തന്നെ എത്തിച്ചാൽ കുറെയധികം മനുഷ്യർക്ക് ഉപകാരപ്പെടും. കമോൺ ബ്രോസ്.

Contact Number: അനുപമ രാജ് : 9446492696
കൺട്രോൾ റൂം : 0495-2378810
0495-2378820
Address:
Planning Secretariat
Civil Station
Eranhippalam
Kozhikode - 673020

കളക്ടർ ബ്രോയുടെ എഫ് ബി പോസ്റ്റ്:

English summary
Kerala floods: Former district collector Prashant Nair Facebook post requesting help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X