മഴ കുറഞ്ഞെങ്കിലും ദുരിതത്തിന് ശമനില്ലാതെ കാസർകോട്; 4000തോളം പേർ ദുരിതാശ്വാസ ക്യാമ്പിൽ
കാസർകോട്: കഴിഞ്ഞ വർഷം കേരളം പ്രളയ ഭീഷണികൾ നേരിട്ടപ്പോൾ മഴയുടേയും പ്രകൃതിക്ഷോഭത്തിന്റെയും കെടുതികളില്‍ നിന്ന് കാസര്‍കോട് ജില്ല രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കാസർകോടിനെ മഴക്കെടുതി നന്നായി തന്നെ ബാധിച്ചു. മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴക്കെടുത്തിക്ക് കാസർകോട് ജില്ലയിൽ ശമനമായിട്ടില്ല.
ഹോസ്ദുര്‍ഗിലും വെള്ളരിക്കുണ്ടിലും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് നാലായിരത്തോളം പേരാണ് പ്പോൾ കഴിയുന്നത്. വെള്ളം കയറിയ വീടുകളിലക്ക് തിരിച്ചു പോകുന്നവരെ കാത്ത് വാലിന്യ കൂമ്പാരങ്ങളാണ് പല പ്രദേശത്തും ഉള്ളത്. കാസർകോട് 29 വീടുകള്‍ പൂര്‍ണമായും 282 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.

Recommended Video
ഹോസ്ദുര്‍ഗിലും വെള്ളരിക്കുണ്ടിലും തുറന്ന 31 ദുരിതാശ്വാസ ക്യാംപുകളില്‍ 1169 കുടുംബങ്ങളിലെ 3882 പേരെ താമസിപ്പിച്ചിട്ടുണ്ട്. അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് ആരോഗ്യവിഭാഗത്തിന്റെ രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മഴ കനത്ത് പെയ്തതോടെ കാസര്‍കോട് ജില്ലയില്‍ ഈ അടുത്ത കാലത്തൊന്നുമില്ലാത്ത രീതിയിലാണ് കാലവര്‍ഷ കെടുതിയുണ്ടായത്. ജില്ലയുടെ തെക്കന്‍ മേഖലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ജില്ലയിലെ എല്ലാ നദികളും കരകവിഞ്ഞൊഴുകിയതോടെ പല പ്രദേശങ്ങളിലും വെള്ളം കയറി. ഹെക്ടര്‍ കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു.
ചാത്തമത്ത്, പാലായി, കാര്യങ്കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങലിലുള്ളവരടക്കം ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നിലവിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും വീണ്ടും മഴ ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications