കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയബാധിതർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ; അധിക ധാന്യത്തിന് കേന്ദ്രത്തിന് കത്തയച്ചു!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയബാധിതർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കുമെന്ന് മന്ത്രി പി തിലോത്തമൻ. അധിക ധാന്യത്തിനായി കേന്ദ്രത്തിലേക്ക് കത്തയച്ചിട്ടുണഅടെന്നും റേഷൻ വിതരണത്തിന് നിലവിൽ‌ പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രളയ ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച സന്ദർശിക്കുകയും ചെയ്തിരുന്നു.

<strong>എല്ലാം നഷ്ടപെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് വെച്ച് നൽകും; സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി!</strong>എല്ലാം നഷ്ടപെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് വെച്ച് നൽകും; സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി!

അതേസമയം ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും മഴ ശക്തമാകാനുള്ള സാധ്യത തള്ളി കളയാനാകില്ല.

P Thilothaman

ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1332 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. പ്രളയക്കെടുതിയിൽ മരണം 88 ആയി. ആഗസ്ത് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ മുതൽ അതിതീവ്ര മഴവരെ പെയ്തേക്കാമെന്നാണ് റിപ്പോർട്ട്. മലപ്പുറം , കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Kerala floods: Free ration for three months for flood victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X