Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയദർശന്റെ മൃതദേഹം ബൈക്കിൽ ഇരിക്കുന്ന നിലയിൽ! മകന്റെ കൈ ചേർത്ത് പിടിച്ച് ഗീതു, നടുക്കുന്ന കാഴ്ചകൾ

Recommended Video

cmsvideo
    കവളപ്പാറയിലെ കണ്ണീര്‍ കാഴ്ചകള്‍ | Oneindia Malayalam

    നിലമ്പൂര്‍: കവളപ്പാറയില്‍ സംഭവിച്ച വന്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരാനിരിക്കുന്നതേ ഉളളൂ. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ നിരവധി പേരുടെ ശരീരങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കെ കവളപ്പാറ അടക്കമുളള ദുരന്തഭൂമികകളിൽ നിന്ന് വരുന്ന വാര്‍ത്തകള്‍ ഹൃദയം പിളര്‍ക്കുന്നതാണ്.

    കവളപ്പാറയില്‍ താമസക്കാരനായിരുന്ന പ്രിയദര്‍ശന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത് ബൈക്കില്‍ ഇരിക്കുന്ന അവസ്ഥയിലാണ്. കോട്ടക്കുന്നില്‍ ഒന്നര വയസ്സുകാരന്‍ ധ്രുവന്റെ കുഞ്ഞിക്കൈകള്‍ ചേര്‍ത്ത് ഉള്ളംകൈയില്‍ മുറുക്കിപ്പിടിച്ച നിലയില്‍ ആയിരുന്നു ഗീതു എന്ന അമ്മയുടെ ചലനമറ്റ ശരീരം.

    ബൈക്കിൽ ഇരിക്കുന്ന നിലയിൽ

    ബൈക്കിൽ ഇരിക്കുന്ന നിലയിൽ

    കവളപ്പാറ ഒരേസമയം കേരളത്തെ ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയുമാണ്. കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന മനുഷ്യര്‍ക്ക് മുന്നിലേക്ക് എത്തുന്നതോരോന്നും അതീവ ദയനീയമായ കാഴ്ചകളാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്ന് അനങ്ങാന്‍ പോകും ആവാതെയാണ് മനുഷ്യര്‍ മണ്ണില്‍ പുതഞ്ഞ് പോയത്. പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ ശരീരം രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് വീട്ടുമുറ്റത്തെ ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ ആയിരുന്നു.

    മണ്ണ് മല വന്ന് മൂടി

    മണ്ണ് മല വന്ന് മൂടി

    സംഭവത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് തൊട്ടടുത്ത വീട്ടില്‍ സുഹൃത്തിനോട് സംസാരിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു പ്രിയദര്‍ശന്‍. അതിനിടെ അമ്മയോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയി. ബൈക്കില്‍ നിന്ന് ഇറങ്ങാനുളള സമയം പോലും പ്രിയദര്‍ശന് ലഭിച്ചില്ല. അതിന് മുന്‍പ് സുഹൃത്തിന്റെ മുന്നില്‍ വെച്ച് പ്രിയദര്‍ശനെ മണ്ണ് മല വന്ന് മൂടി. ആ കാഴ്ച കണ്ട നടുക്കത്തിലാണ് സുഹൃത്ത്.

    സാക്ഷിയായി സുഹൃത്ത്

    സാക്ഷിയായി സുഹൃത്ത്

    തൊടുമുട്ടില്‍ വെള്ളം കാണാന്‍ തങ്ങള്‍ അന്ന് വൈകിട്ട് പോയിരുന്നു. സമയം രാത്രി 7.45 ആയിട്ടുണ്ടാവും. തിരിച്ചെത്തിയ ശേഷം അമ്മച്ചിയോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് അവന്‍ പോയി. നീ അവിടെ നില്‍ക്ക് എന്ന് തന്നോട് പറഞ്ഞ്. രണ്ടോ മൂന്നോ മിനുറ്റ് ആവുന്നതിന് മുന്‍പ് മല ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയും അപകടത്തില്‍ മരണപ്പെട്ടു. അമ്മൂമ്മയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

    കണ്ണീരായി ഗീതുവും ധ്രുവനും

    കണ്ണീരായി ഗീതുവും ധ്രുവനും

    കോട്ടക്കുന്നിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു ഗീതു എന്ന അമ്മയുടേയും ഒന്നര വയസ്സുളള മകന്‍ ധ്രുവന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വെള്ളിയാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആണ് ഇവര്‍ ഇരുവരും ഒപ്പം മുത്തശ്ശിയായ സരസ്വതിയും മണ്ണിനടിയിലായത്. രക്ഷാ പ്രവര്‍ത്തകര്‍ മണ്ണ് നീക്കിയപ്പോള്‍ കുഞ്ഞു ധ്രുവന്റെ കൈ മുറുകെ പിടിച്ച നിലയില്‍ ആയിരുന്നു ഗീതുവിന്റെ മൃതദേഹം കിടന്നിരുന്നു. ഗീതുവിന്റെ ഭര്‍ത്താവ് ശരത് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

    കൈ കോർക്കാം കേരളത്തിനായി

    കൈ കോർക്കാം കേരളത്തിനായി

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

    Name of Donee: CMDRF
    Account Number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+