കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് പെയ്തത് അതി തീവ്ര മഴയ്ക്കും ഇരട്ടി!! വയനാട്ടില്‍ മാത്രം പെയ്തത് 180-260 മില്ലിമീറ്റര്‍ വരെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ മാത്രം പെയ്തത് 550 മില്ലിമീറ്റര്‍ മഴ. അതിതീവ്ര മഴയ്ക്കും ഇരട്ടിയാണ് ഈ കണക്ക്. ഏറ്റവും കൂടുതല്‍ പേല്‍ അപകടത്തില്‍ പെട്ട വയനാട്ടില്‍ മാത്രം പെയ്തത് 180-260 മില്ലിമീറ്റര്‍ വരെ മഴയാണ്. 150-250 വരെയാണ് അതി തീവ്ര മഴയുടെ അളവ്. മഴ കനത്തതോടെ കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

heavyrain

ഇന്ന് 9 ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്ക, ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
വയനാട്ടിലെ ദുരിതം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍

മഴ കനത്തതോടെ മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ദുരിതപെയ്ത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത്. ഇന്ന് മാത്രം 12 പേരാണ് മരണപ്പെട്ടത്. കനത്ത മഴയില്‍ ഏഴ് ജില്ലകളില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. പല ഡാമുകളുടേയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേസമയം മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ ഒന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

<strong> മലപ്പുറം കവളപ്പാറയിൽ വൻ ദുരന്തം, ഉരുൾപൊട്ടലിൽ 50ലേറെ പേർ മണ്ണിനടിയിലെന്ന് സംശയം</strong> മലപ്പുറം കവളപ്പാറയിൽ വൻ ദുരന്തം, ഉരുൾപൊട്ടലിൽ 50ലേറെ പേർ മണ്ണിനടിയിലെന്ന് സംശയം

<strong>മഴക്കെടുതി: അറിയാനും അറിയിക്കാനുമുള്ള പേജുകളും നമ്പറുകളും: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക</strong>മഴക്കെടുതി: അറിയാനും അറിയിക്കാനുമുള്ള പേജുകളും നമ്പറുകളും: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക

<strong>സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുഖ്യമന്ത്രി, മരണം 22, ദുരിതാശ്വാസ ക്യാംപുകൾ 315, ആശങ്ക വേണ്ട</strong>സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുഖ്യമന്ത്രി, മരണം 22, ദുരിതാശ്വാസ ക്യാംപുകൾ 315, ആശങ്ക വേണ്ട

English summary
Kerala floods;heavy rain hits kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X