Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത 3 ദിവസം ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാലാണിത്. അതേസമയം അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

rainmovvatupuzh

തെക്കന്‍ ജില്ലകളിലാകും മഴ ശക്തമാകുക. ആദ്യ ദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിലും രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.

മധ്യകേരളത്തില്‍ നാളെ പത്ത് മുതല്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. വടക്കന്‍ കേരളത്തില്‍ എട്ട് മുതല്‍ 12 സെന്റിമീറ്റര്‍ വരെയും തെക്കന്‍ കേരളത്തില്‍ ഏഴ് മുതല്‍ 10 സെന്റിമീറ്റര്‍ വരെയും മഴയാണ് പ്രതീക്ഷിക്കുന്നത്.അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരിടത്തും റെഡ് അലര്‍ട്ട് ഇല്ല.

ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട,തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് വയനാട്ടിലേയും മലപ്പുറത്തേയും ദുരന്ത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. രാവിലെ എട്ടിന് തിരുവനന്തപുരത്തു നിന്ന് വിമാനമാര്‍ഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലേക്കും മലപ്പുറത്തേക്കും പോകുക. ദുരിതബാധിത പ്രദേശങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും.

Recommended Video

cmsvideo
    വീണ്ടും ന്യൂനമര്‍ദം, കാലവര്‍ഷം ശക്തിപ്പെടും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+