Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തും, തൃശ്ശൂരും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത! വടക്കന്‍ കേരളത്തില്‍ മഴ ശമിച്ചു!

തിരുവനന്തപുരം: കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ രണ്ടു ജില്ലകളിലേയും ചിലയിടങ്ങളില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്നര മുതൽ 3.8 കിലോമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശം ഉണ്ട്.

വടക്കന്‍ കേരളത്തില്‍ മഴ ശമിച്ചിട്ടുണ്ട്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ആഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

rain

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലിമീറ്റര്‍ മുതൽ 204.5 മില്ലീമീറ്റര്‍ വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം മഴ കുറഞ്ഞതോടെ ഉരുള്‍പൊട്ടിയ കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് മാത്രം കവളപ്പാറയില്‍ നിന്ന് 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+