കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസം; കേരളത്തില്‍ മഴയുടെ അളവ് ഉച്ചയോടെ കുറയും; തമിഴ്നാട് വെതര്‍മാന്‍റെ പ്രവചനം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തികുറയുമെന്ന് കാലാവസ്ഥാ പ്രചനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ്നാട് വെതര്‍മാന്‍. ഉച്ചയോടെ മഴയുടെ ശക്തി കുറയും. നാളെയോടെ തോത് സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്നാട്, നീലഗിരി മേഖലകളില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യത ഇല്ല. ഇനി സാധാരണ കാലവര്‍ഷമായിരിക്കുമെന്നും വെതര്‍മാന്‍ പറഞ്ഞു.

rainweather

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളത്തിനടിയിലായ പല പ്രദേശങ്ങളിലും ശനിയാഴ്ച്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. എങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. അതേസമയം വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നും ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

വയനാട് പുത്തുമലയില്‍ ഉരുള്‍പ്പൊട്ടി കാണാതവര്‍ക്കായി തിരിച്ചില്‍ തുടരും. മലപ്പുറം കവളപ്പാറയില്‍ 58 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇടുക്കിയിലും മഴ തുടരുന്നുണ്ട്. ജില്ലയിലെ ആറ് ചെറു ഡാമുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ 19 ഡാമുകള്‍ തുറന്നിട്ടുണ്ട്.

 'സംഘപരിവാറിന്റ്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ്, തോമസ് ഐസകിന്‍റെ കുറിപ്പ് 'സംഘപരിവാറിന്റ്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ്, തോമസ് ഐസകിന്‍റെ കുറിപ്പ്

<strong>അലംഭാവം കാണിച്ചാല്‍ പിടിവീഴും: കോഴിക്കോട് വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി!!</strong>അലംഭാവം കാണിച്ചാല്‍ പിടിവീഴും: കോഴിക്കോട് വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി!!

<strong>ഒരു രാത്രികൊണ്ട് ഒന്നുമില്ലാതെ പോയവരോടാണോ നിങ്ങളുടെ യുദ്ധം? എന്തുതരം മനുഷ്യരാണ് നിങ്ങള്‍: നെല്‍സണ്‍</strong>ഒരു രാത്രികൊണ്ട് ഒന്നുമില്ലാതെ പോയവരോടാണോ നിങ്ങളുടെ യുദ്ധം? എന്തുതരം മനുഷ്യരാണ് നിങ്ങള്‍: നെല്‍സണ്‍

English summary
Kerala floods; Heavy rains will reduce from tomorrow says tamilnadu weatherman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X