കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഐസിഡിഎസ് സേവനങ്ങള്‍ ലഭ്യമാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ ഐസിഡിഎസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി കകെ ശൈലജ. ദുരിതാശ്വാസ ക്യാമ്പിലെ ആളുകളുടെ കണക്കില്‍ നിന്നും 6 വയസില്‍ താഴെയുള്ള കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പട്ടിക തയ്യാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം.

ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്

കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ അവിടെ കഴിയുന്ന വനിത ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഐ.സി.ഡി.എസ്. സേവനങ്ങള്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കി.

kk

ദുരിതാശ്വാസ ക്യാമ്പിലെ ആളുകളുടെ കണക്കില്‍ നിന്നും 6 വയസില്‍ താഴെയുള്ള കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പട്ടിക തയ്യാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ പട്ടിക എല്ലാദിവസവും രാവിലേയും വൈകുന്നേരവും റവന്യൂ വകുപ്പുമായി ഒത്തുനോക്കേണ്ടതാണ്.

ക്യാമ്പ് നടക്കുന്ന കെട്ടിടത്തില്‍ അങ്കണവാടി സേവനങ്ങള്‍ നല്‍കുന്നതിന് ക്യാമ്പിന് സമീപത്ത് പ്രത്യേക സൗകര്യമൊരുക്കുന്നതാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പ്രത്യേക സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലത്തും, തൃശ്ശൂരും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത! വടക്കന്‍ കേരളത്തില്‍ മഴ ശമിച്ചു!കൊല്ലത്തും, തൃശ്ശൂരും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത! വടക്കന്‍ കേരളത്തില്‍ മഴ ശമിച്ചു!

ക്യാമ്പിലുള്ള കുട്ടികളുടെ പോഷക നിലവാരം ഉറപ്പുവരുത്തുന്നതിന് അമൃതം ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഒരുനേരമെങ്കിലും നല്‍കേണ്ടതാണ്. കുട്ടികളുടെ തൂക്കം ദിവസവും രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. ഐസിഡിഎസ്. സൂപ്പര്‍ വൈസര്‍മാരും സി.ഡി.പി.ഒ.മാരും ക്യാമ്പ് തീരുന്നവരെ നിര്‍ബന്ധമായും ക്യാമ്പുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സില്‍മാരുടെ സേവനം ഉറപ്പു വരുത്തേണ്ടതാണ്

English summary
Kerala floods;ICDS support will be given in rescue capms;kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X