• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി മമ്മൂക്കയും ലാലേട്ടനും ഇറങ്ങണം... ഫേസ്ബുക്കിലും ചാനലുകളിലും അല്ല, ക്യാമ്പുകളിലേക്ക്;പണവുമായല്ല..

തിരുവനന്തപുരം: കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ്. അവര്‍ക്ക് എന്ന് അവരുടെ വീടുകളിലേക്ക് തിരിച്ച് പോകാന്‍ പറ്റും എന്ന് ഇപ്പോഴും അറിയില്ല. വീടുകള്‍ വാസയോഗ്യമാക്കി എടുക്കാന്‍ തന്നെ ദിവസങ്ങള്‍ എടുത്തേക്കും. അതുമാത്രമല്ല, എല്ലാം നഷ്ടപ്പെട്ടതിന്റെ കടുത്ത ദു:ഖത്തില്‍ ആയിരിക്കും അവരെല്ലാം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. അത് മറികടക്കാന്‍ വേണ്ടിയാണ് ക്യാമ്പുകളില്‍ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കലാപരിപാടികള്‍ ഒക്കെ നടത്തുന്നത്.

ആല്‍ബിച്ചേട്ടന്റേയും ആസിയ ബീവിയുടേയും ഒക്കെ ഡാന്‍സുകള്‍ അങ്ങനെയാണ് വൈറല്‍ ആയത്. ഇത്തരം പരിപാടികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ എത്രത്തോളം സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും എന്നത് തെളിയിക്കപ്പെട്ടിട്ടുളള കാര്യമാണ്.

ഈ സാഹചര്യത്തില്‍ ആണ് ഐഎംഎ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ സഹായം തേടുന്നത്. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

പ്രളയത്തില്‍ എത്തിയ(?) മുതല 'ഫേക്ക്' അല്ല! ചാലക്കുടി പുഴയില്‍ നിന്ന് കിട്ടിയത് ഇരവിഴുങ്ങിയ മുതലയെ...

 പ്രിയ ലാലേട്ടാ ,മമ്മുക്ക,

പ്രിയ ലാലേട്ടാ ,മമ്മുക്ക,

സുഖമാണെന്നു കരുതുന്നു .

കേരളം എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്ന കാലമാണ്‌ ഓണക്കാലം .കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളിൽ .ഇക്കൊല്ലവും അതേ .

എന്നാൽ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്.10 ലക്ഷം ആൾക്കാർ ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്നു. കേരളം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ.ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പൊയി. ബാക്കിയുള്ളവർ അതിന്റെ തയ്യാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവർ അവിടെ തങ്ങാനാണ് സാധ്യത.

എല്ലാവരും ഒത്തൊരുമിച്ച്

എല്ലാവരും ഒത്തൊരുമിച്ച്

ഒരുപക്ഷേ ആദ്യ ദിവസങ്ങളിൽ കേരള തീരത്തിലെ മൽസ്യ തൊഴിലാളി കൾ ചെയ്ത ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അറിഞ്ഞിരുക്കുന്നു... ജീവൻ പണയംവച്ചു ജീവനുകൾ തിരിച്ചു പിടിച്ച ധീര ജവാന്മാരും രാജ്യത്തിനു അഭിമാനമാണ്.

എല്ലാവരെയും പോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്ടർമാരും ഐ.എം.എ യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ മെഡിക്കൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പകര്‍ച്ച വ്യാധികള്‍ മാത്രമല്ല

പകര്‍ച്ച വ്യാധികള്‍ മാത്രമല്ല

ഐ.എം.എ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തിൽ കേരളത്തിൽ പകർച്ചവ്യാധികളിൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

അതോടൊപ്പം ഇതിൽ പലരും കടുത്ത മാനസിക ആഘാതം നേരിടാൻ സാധ്യത ഉള്ളവരാണ്.പോസ്റ് ട്രൗമാറ്റിക് സ്ട്രെസ് ഡിസോർഡർ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.

നിങ്ങളും ഇറങ്ങണം

നിങ്ങളും ഇറങ്ങണം

അപ്പൊ ഞാൻ പറഞ്ഞു വന്നത് ,കേരളം എന്നും നെഞ്ചോടു ചേർത്തു പിടിച്ചിട്ടുള്ള നിങ്ങൾ രണ്ടു പേരും ,ലാലേട്ടനും മമ്മുക്കയും ഇതിൽ ഒന്നു പങ്കാളികളാകണം.നിങ്ങൾ ഇതിനു തുടക്കമിടുന്നത് മറ്റെല്ലാവർക്കും പ്രചോദനം ആകും .

ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ തൊട്ടടുത്ത മെഡിക്കൽ ക്യാമ്പിലോ പ്രളയബാധിതരുടെ വീടുകളിലോ ഒന്നു വരണം. ഒരു പാട്ട് പാടണം. പറ്റുമെങ്കിൽ ഒരു സദ്യ ഉണ്ണെണം. ഒരല്പസമയം ചിലവഴിക്കണം. അവരെ ഒന്നു ചിരിപ്പിക്കണം. ഒന്നു സന്തോഷിപ്പിക്കണം.

 മമ്മൂക്കാ... ലാലേട്ടാ..

മമ്മൂക്കാ... ലാലേട്ടാ..

മമ്മൂക്ക, ഒരു പക്ഷേ പകർച്ചവ്യാധികളിലേക്ക് അവർ പോകില്ലായിരിക്കാം. മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും, ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാൻ തടസ്സം നിൽക്കും.

ലാലേട്ടാ, ഒരു പക്ഷേ അവരിൽ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികൾ ആയേക്കുമോ എന്നു ഞങ്ങൾ ഭയക്കുന്നു.

ഒന്നുവരണം

ഒന്നുവരണം

അതുകൊണ്ടു ഒന്നു വരണം .ഞങ്ങളിൽ ആരെങ്കിലും എല്ലാ ക്യാമ്പിലും ഉണ്ടാകും. മാനസിക രോഗ വിദഗ്ധർ ഉൾപ്പെടെ.

നിങ്ങൾ തുടക്കമിടാൻ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‍സിലിംഗിന്.

രണ്ട് വല്യേട്ടന്‍മാര്‍

രണ്ട് വല്യേട്ടന്‍മാര്‍

കേരളത്തിന്റെ രണ്ടു വല്യേട്ടൻന്മാരും ആവശ്യപെടണം ,എല്ലാവരും അതിനോട് ചേരാൻ. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ഈ ചെറിയ വലിയ ചികിത്സയിൽ. അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയിൽ.

ഈ കാലമൊക്കെയും ഇടനെഞ്ചിൽ നിങ്ങളെ ചേർത്തു പിടിച്ച മലയാളികളോടൊപ്പം നിൽക്കാൻ വരണം .

അപ്പൊ വരുമല്ലോ

സസ്നേഹം

ഡോ സുൽഫി നൂഹു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഫേസ്ബുക്ക് പോസ്റ്റ്

ഡോ സു്യപി നൂഹുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തെ വീണ്ടെടുക്കാന്‍ ധനസഹായം ചെയ്യാം

കേരളത്തെ വീണ്ടെടുക്കാന്‍ ധനസഹായം ചെയ്യാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍....

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Floods: IMA requests participation of Mammootty and Mohanlal to overcome the mental trauma of inmates of relief camps in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X