കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോബിയുടെ 'ജോയ് റൈഡ്' പണി പാളും; വീണ്ടും അസത്യപ്രചരണം നടത്തിയാൽ നടപടിയെടുക്കാനുംസാധ്യത? മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജോബിയുടെ 'ജോയ് റൈഡ്' പണി പാളും | Kerala Flood 2018 | OneIndia Malayalam

ചെങ്ങന്നൂര്‍/തിരുവനന്തപുരം: ഒരുനാട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ നെട്ടോട്ടം ഓടുകയായിരുന്നു. എങ്ങനെയെങ്കിലും ആളുകളെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അവരുടെ മുന്നിലുള്ള വഴി. ഹെലികോപ്റ്റുകളില്‍ സേനാവിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസമായി കണ്ണന്താനം!!! ചിരിച്ച് വയറുളുക്കി മല്ലൂസ്...പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസമായി കണ്ണന്താനം!!! ചിരിച്ച് വയറുളുക്കി മല്ലൂസ്...

ഇനി മമ്മൂക്കയും ലാലേട്ടനും ഇറങ്ങണം... ഫേസ്ബുക്കിലും ചാനലുകളിലും അല്ല, ക്യാമ്പുകളിലേക്ക്;പണവുമായല്ല..ഇനി മമ്മൂക്കയും ലാലേട്ടനും ഇറങ്ങണം... ഫേസ്ബുക്കിലും ചാനലുകളിലും അല്ല, ക്യാമ്പുകളിലേക്ക്;പണവുമായല്ല..

എന്നാല്‍ ഹെലികോപ്റ്ററില്‍ കയറാനും സെല്‍ഫി എടുക്കാനും മാത്രമായി ചിലര്‍ രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിരുന്നു എന്ന വാര്‍ത്ത മലയാളികള്‍ തലകുനിച്ചുകൊണ്ടാണ് കേട്ടത്. അതിലും നാണക്കേടുണ്ടാക്കുന്ന ഒന്നായിരുന്നു ജോബി ജോയ് എന്ന ചെറുപ്പക്കാരന്റെ പ്രവൃത്തി.

പ്രളയത്തില്‍ എത്തിയ(?) മുതല 'ഫേക്ക്' അല്ല! ചാലക്കുടി പുഴയില്‍ നിന്ന് കിട്ടിയത് ഇരവിഴുങ്ങിയ മുതലയെ...പ്രളയത്തില്‍ എത്തിയ(?) മുതല 'ഫേക്ക്' അല്ല! ചാലക്കുടി പുഴയില്‍ നിന്ന് കിട്ടിയത് ഇരവിഴുങ്ങിയ മുതലയെ...

ഹെലികോപ്റ്റര്‍ വിളിച്ചുവരുത്തി അതില്‍ കയറിയതിന് ശേഷം തന്നെ തിരിച്ചിറക്കണം എന്ന് ജോബി ആവശ്യപ്പെട്ടു എന്നാണ് സൈനികര്‍ പറയുന്നത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ജോബി ഇത് നിഷേധിച്ചു. അതിന്റെ വീഡിയോ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ജോബി പറയുന്നത് അസത്യമാണ് എന്നാണ് സൈനിക വക്താവിന്റെ നിലപാട്. മലയാളി കൂടിയായ ധന്യ സനല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഫേസ്ബുക്കില്‍ ഒരു കുറിപ്പും ഇട്ടിട്ടുണ്ട്. അത് വായിക്കാം....

വീഡിയോ ശ്രദ്ധയില്‍ പെട്ടു

വീഡിയോ ശ്രദ്ധയില്‍ പെട്ടു

ജോബി ജോയ് എന്ന വ്യക്തി ചെങ്ങന്നൂർ ഭാഗത്തു നിന്നും ജോയ്റൈഡ് നടത്തി എന്ന പത്രവാർത്തയെ തുടർന്ന് ആ വെക്തിയും നാട്ടുകാരും ചേർന്ന് ഒരു വിശദീകരണ വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.

നല്ലപിള്ള ചമയല്‍

നല്ലപിള്ള ചമയല്‍

തിരക്കേറിയ രക്ഷാപ്രവർത്തനത്തിനിടയിൽ പ്രാധാന്യം അർഹിക്കുന്നതെങ്കിലും , ഇത്തരം ചെറിയ കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാം എന്നാണ് കരുതിയത്. പക്ഷേ, രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തും വിധം പെരുമാറിയ ജോബി ജോയ് നാട്ടിൽ തിരിച്ചെത്തി നല്ല പിള്ള ചമയുന്ന വീഡിയോ പ്രചരിപ്പിക്കുമ്പോൾ അതിന് മറുപടി പറയണമെന്നും , യാഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് വിശദീകരിക്കണം എന്നും തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

വ്യോമസേനയുടെ പ്രവര്‍ത്തനം

വ്യോമസേനയുടെ പ്രവര്‍ത്തനം

#എങ്ങനെആണ് #വ്യോമസേനറെസ്ക്യൂ #ഓപറേഷൻസ്നടത്തുന്നത്?

* ജില്ലാ ഭരണകൂടം സംസ്ഥാന ദുരന്തനിവരണ അഥോറിറ്റി മുഖേന ,ആളുകൾ കുടുങ്ങി കിടക്കുന്ന കോർഡിനേറ്റ്സ് എയർഫോഴ്സിന് ലഭ്യമാക്കുന്നു.

* ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നിർദ്ദേശം അനുസരിച്ച് ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷൻ ടെക്നിക്കൽ ഏരിയയിൽ നിന്നും എയർ ഓപ്പറേഷൻസ് നടത്തുകയും, ഏത് കോർഡിനേറ്റ്സിൽ ആണോ രക്ഷാപ്രവർത്തനം ആവശ്യമുള്ളത് ,ആ പ്രദേശത്തേയ്ക്ക് ഹെലികോപ്റ്റർ അയയ്ക്കുകയും ചെയ്യുന്നു.

 മുന്‍ഗണന

മുന്‍ഗണന

*തങ്ങൾക്കു ലഭിച്ച കോർഡിനേറ്റ്സ് അനുസരിച്ച് ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് നിരീക്ഷണം നടത്തുന്നു.ഏറ്റവും പ്രധാന്യം അർഹിക്കുന്ന പ്രായമായവർ,രോഗികൾ, കുട്ടികൾ,ഗർഭിണികൾ എന്നീ വിഭാഗങ്ങളുടെ റസ്ക്യൂ അഭ്യർത്ഥനയ്ക്ക് ആണ് വ്യോമമാർഗത്തിലുള്ള റസ്ക്യൂ മിഷനിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.

ആംഗ്യഭാഷയില്‍

ആംഗ്യഭാഷയില്‍

*ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയിൽ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാൽ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും. "കൂടെ പോരുന്നോ " എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കും. "പോരുന്നു" എന്ന് ആംഗ്യഭാഷയിൽ മറുപടി കിട്ടിയാൽ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററിൽ കേറ്റുകയുള്ളൂ.

ജോബിക്ക് മാത്രം മനസ്സിലായില്ലേ...

ജോബിക്ക് മാത്രം മനസ്സിലായില്ലേ...

ജീവൻ രക്ഷിക്കാൻ പെടാപാട് പെട്ട് ഓടുന്ന ഹെലികോപ്റ്റർ സംഘത്തിനും , ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവർക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയ്ക്ക് മാത്രം " ഭക്ഷണം വേണോ " ," കൂടെ പോരുന്നോ " എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ല എന്ന് സ്ഥാപിക്കുവാൻ നാട്ടിൽ തിരിച്ചെത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കേണ്ടി വന്നു!!

ജോബിജോയ്ടെകാര്യത്തിൽസംഭവിച്ചത്എന്താണ്?

ജോബിജോയ്ടെകാര്യത്തിൽസംഭവിച്ചത്എന്താണ്?

ഞാറാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന രക്ഷാപ്രവർത്തനം കവർ ചെയ്യാൻ ടൈംസ് ഓഫ് ഇന്ത്യയിലെ രാകേഷും, UNAയിലെ സുനീഷും വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നു. അതേ ഹെലികോപ്റ്ററിലെ സംഘത്തെ വിളിച്ച് വരുത്തി ആണ് മേൽ പറഞ്ഞ ജോബി ജോയ് തന്റെ ഹെലികോപ്റ്റർ യാത്ര എന്ന സ്വപ്നം നിറവേറ്റിയത്.

ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ രാകേഷ് തന്റെ ലേഖനത്തിൽ പറഞ്ഞ ഓരോ കാര്യങ്ങളും അദ്ധേഹം നേരിട്ട് കണ്ട് അനുഭവിച്ചതാണ്.

ബുദ്ധിമുട്ടുണ്ടാക്കിയ കാര്യങ്ങള്‍

ബുദ്ധിമുട്ടുണ്ടാക്കിയ കാര്യങ്ങള്‍

അത്യന്തം കോംപ്ലക്സായ റസ്ക്യൂ മിഷന്റെ ഇടയ്ക്ക് ഹെലികോപ്റ്റർ കാണാനും ഫോട്ടോ എടുക്കാനും ആളുകൾ ശ്രമിക്കുന്നത് റസ്ക്യൂ മിഷന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ജോബി ജോയ് വിഷയത്തിന് മുന്നേ തന്നെ വ്യോമസേനാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞതിന്റെ വീഡിയോ താഴെ ചേർക്കുന്നു.

വ്യോമസേനയുടെ രക്ഷാ ദൗത്യത്തിന് സാരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ജോബി ജോയ് എന്ന ചെറുപ്പക്കാരനെ ഒരു നിയമ നടപടിക്കും മുതിരാതെ ,സംസ്ഥാന സർക്കാർ നടത്തുന്ന റിലീഫ് ക്യാംബിലേയ്ക്ക് വിടുകയാണ് വ്യോമസേന ചെയ്തത്.

ഇനിയും തുടര്‍ന്നാല്‍

ഇനിയും തുടര്‍ന്നാല്‍

എന്നാൽ ഇനിയും അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയും കൊണ്ട് ഇറങ്ങിയാൽ ,വ്യോമസേന മാത്രമല്ല, അന്ന് ആ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരും ജോബി ജോയ്ക്കും പൊതുജനത്തിനും മുന്നിൽ സത്യം വിളിച്ചു പറയും.അങ്ങനെയായാൽ ,വ്യോമ സേനയുടെ കൃത്യനിർവഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബി ജോയ് മറുപടി പറയുന്നതോടൊപ്പം നിയമനടപടി നേരിടേണ്ടി വരികയും ചെയ്തേക്കാം എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

ആയതിനാൽ ഇനിയെങ്കിലും ചെയ്ത തെറ്റ് മൂടി വെയ്ക്കാൻ അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയുമായി ഈ വഴി വരല്ലേ എന്ന് അപേക്ഷിക്കുക കൂടി ചെയ്യുന്നു.

ധന്യ സനലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ധന്യ സനലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഉണ്ടാക്കിയ നഷ്ടം

ഉണ്ടാക്കിയ നഷ്ടം

ജോബിയെ ഹെലികോപ്റ്ററില്‍ കയറ്റി തിരുവനന്തപുരത്ത് ഇറക്കുന്നതിന് വേണ്ടി സേനയ്ക്കുണ്ടായ നഷ്ടം ഒരുലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിനാല്‍ മറ്റി ചിലരെ രക്ഷപ്പെടുത്താന്‍ പോലും ആകാതെ ആണ് ഹെലികോപ്റ്റര്‍ മടങ്ങിയത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേരളത്തെ വീണ്ടെടുക്കാന്‍ ധനസഹായം ചെയ്യാം

കേരളത്തെ വീണ്ടെടുക്കാന്‍ ധനസഹായം ചെയ്യാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍....

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Floods: RJoby Joy's Helicopter Joy ride and explanation may face legal action?-Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X