കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്

Google Oneindia Malayalam News

Recommended Video

cmsvideo
ആ വന്‍ ദുരന്തത്തെ നിങ്ങളിലേക്ക് എത്തിച്ചത് ഈ മാധ്യമ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ദുരന്തമുഖത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന്‍റെ നേര്‍ക്കാഴ്ച്ചകളാണ് ഓരോ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അപകടത്തിന്‍റെ ഗൗരവവും വ്യാപ്തിയും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ഓരോ മാധ്യമപ്രവര്‍ത്തകരും തയ്യാറാക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്കും ഏറെ സാഹയകരമാവുന്നു.

ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട്; 3 മണിക്ക് അണക്കെട്ട് തുറക്കും, ഒഴിപ്പിക്കല്‍ തുടരുന്നുബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട്; 3 മണിക്ക് അണക്കെട്ട് തുറക്കും, ഒഴിപ്പിക്കല്‍ തുടരുന്നു

സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്നുള്ള വിവരങ്ങള്‍ പുറംലോകം അറിഞ്ഞത് വെള്ളിയാഴ്ച്ച ഉച്ചയോടെ എഷ്യാനെറ്റ് ന്യൂസിലെ സാനിയോ മനോമി പ്രദേശത്ത് എത്തിയതോടെയാണ്. വാഹനഗതാഗതം തടസ്സപ്പെട്ടതിനാലും മൊബൈല്‍ നെറ്റുവര്‍ക്കുകളും ലഭ്യമല്ലാതിരുന്നതിനാലും തങ്ങളുടെ ഉറ്റവര്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ കവളപ്പാറ നിവാസികള്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു സാനിയോയുടെ എത്തിപ്പെടല്‍.

സാനിയോയും ക്യാമറാമാന്‍ മുബഷിറും

സാനിയോയും ക്യാമറാമാന്‍ മുബഷിറും

തകര്‍ന്ന് പാതയിലൂടെ പ്രദേശവാസികള്‍ പോലും കവളപ്പാറയിലേക്ക് പോവാന്‍ മടിച്ച സാഹചര്യത്തിലായിരുന്നു പിവി അന്‍വര്‍ എംഎല്‍എയുടെ വാഹനത്തില്‍ സാനിയോയും ക്യാമറാമാന്‍ മുബഷിറും പുറപ്പെട്ടത്. ഒരുപ്രദേശമാകെ മണ്ണിനടിയില്‍ അകപ്പെട്ടുപോയത് നേരില്‍ കണ്ടതിന്‍റെ ആഘാതത്തില്‍ ഇടറിയ ശബ്ദത്തോടെയാണെങ്കിലും ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന രീതിയില്‍ സാനിയോ റിപ്പോര്‍ട്ടിങ് നടത്തി.

മണ്ണിനടയില്‍ പെട്ടുപോയത്

മണ്ണിനടയില്‍ പെട്ടുപോയത്

അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആ സമയം വരെ യാതൊരു വിധ രക്ഷാപ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടത്താന്‍ സാധിച്ചിരുന്നില്ല. 50 ഓളം വീടുകളാണ് പൂര്‍ണ്ണമായും മണ്ണിനടയില്‍ പെട്ടുപോയത്. സാനിയോയുടെ റിപ്പോര്‍ട്ടിങ്ങ് പുറത്തുവന്നതോടെ കവളപ്പാറയിലെ സ്ഥിതി അതിഭീകരമാണെന്ന് പുറം ലോകം അറിഞ്ഞ്. അതോടെ കേരളത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും കവളപ്പാറിയിലേക്ക് തിരിഞ്ഞു. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായതും ഇതിന് ശേഷമാണ്.

അനുമോദും

അനുമോദും

സാനിയോ മാത്രല്ല, ന്യൂസ് 18 ലെ അനുമോദും കവളപ്പാറിയിലെ ദുരന്തം ആദ്യഘട്ടത്തില്‍ പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകനാണ്. ഇടറിയ ശബ്ദത്തോടെ തുടങ്ങിയ അനുമോദിന് റിപ്പോര്‍ട്ടിങ്ങ് അവസാനിപ്പിക്കേണ്ടി വന്നത് കരച്ചിലിലൂടെയായിരുന്നു. ഈ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വെല്ലുവിളികളെ അതിജീവിച്ച് കവളപ്പാറയിലെത്തി ഇവിടയുള്ളവര്‍ക്ക് നാടിന്‍റെ സഹായം ആവശ്യമുണ്ടെന്ന് ജനങ്ങളേയും അധികൃതരേയും അറിയിച്ച സാനിയോയുടേയും അനുമോദിന്‍റെയും പ്രതിബദ്ധതയ്ക്കും സ്ഥൈര്യത്തിനും വലിയ പ്രശംസകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

വീഡിയോ

കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെടുന്ന അനുമോദ്

ഇവര്‍ മാത്രമല്ല

ഇവര്‍ മാത്രമല്ല

സാനിയോയും അനുമോദും മാത്രമല്ല, ഒട്ടനവധി മാധ്യമപ്രവര്‍ത്തകരാണ് വെല്ലുവിളികളെ അതിജീവിച്ച് ദുരന്തമുഖത്തെ ഒരോ ദൃശ്യങ്ങളും അതിവേഗം ജനങ്ങളിലേക്കും അധികൃതരിലേക്കും എത്തിക്കുന്നത്. ദുരന്തത്തിന്‍റെ ആഴം മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാതൃഭൂമി ന്യൂസിലെ മധുവിനും കരച്ചില്‍ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. സഹജീവി നേരിടേണ്ടി വന്ന ദുരന്തത്തിന് മുന്നില്‍ വിറങ്ങലിച്ചുനിന്നു പോവുകയാണ് ഒരോ മനുഷ്യനും.

English summary
Kerala floods; journalists behind 'Kavalappara land slide' brought to light
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X