Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദും ലിനുവുമൊക്കെ ഇറങ്ങിയത് അവരോട് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടില്ല; അവരുടെ മഹത്വം ചുരുക്കരുത്

തിരുവനന്തപുരം: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാംമ്പുകളില്‍ കഴിയുന്നത്. ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് ഇവര്‍ക്ക് കേരള ജനത സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. കച്ചവടത്തിനായി കൊണ്ടുവന്ന വസ്ത്രങ്ങല്‍ ചാക്കില്‍ നിറച്ച് നല്‍കിയ നൗഷാദിനെപ്പോലുള്ളവര്‍ ഈ പ്രളയകാലത്ത് സഹജീവി സ്നേഹത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു.

ഇതിനിടയിലാണ് സഹായങ്ങള്‍ നല്‍കുന്നവരുടേയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പട്ടവേരും രാഷ്ട്രീയം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വാക്പോരുകള്‍ നടത്തുന്നത്. ഇത്തരം പ്രവണതകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ്മാത്യൂ. നൗഷാദിന്‍റെയടക്കമുള്ളവരുടെ നന്മയും ത്യാഗവും അവരോട് അവരുടെ പാർട്ടി പറഞ്ഞിട്ട് ചെയ്തതല്ല. അങ്ങിനെ അവരാരും പറഞ്ഞിട്ടുമില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ്മാത്യു വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

 ത്യാഗത്തിനു വിലയിടുന്നവരോട്

ത്യാഗത്തിനു വിലയിടുന്നവരോട്

മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായത്. നൗഷാദ് എന്ന സാധാരണക്കാരനായ വസ്ത്രക്കച്ചവടക്കാരൻ തനിക്കുള്ളത് മുഴുവൻ ദുരിതബാധിതർക്ക് നൽകുമ്പോൾ അതു ഒരു ബൈബിൾ കഥയെ ഓർമ്മപ്പെടുത്തുന്നു. വിധവയുടെ രണ്ടു വെള്ളിക്കാശ് എന്ന കഥ ബൈബിൾ വായിച്ചവർക്ക് അറിയുമായിരിക്കും. നൗഷാദ് തന്റെ കർമ്മത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇതിഹാസമാവുകയാണ്.

CITU മെമ്പർഷിപ്പ്

CITU മെമ്പർഷിപ്പ്

എന്റെ സുഹൃത്തും സഹപ്രവർത്തകനായ ശ്രീ തമ്പി ആന്റണി (എഴുത്തുകാരനും നടനും )നൗഷാദിന് അയാളുടെ ബിസിനസ്സ് സംരഭത്തിലേക്ക് 50000രൂപനൽകാൻ സന്നദ്ധത കാണിക്കുന്നു. ഇനിയും സമാനമനസ്കർ നൗഷാദിനെ സഹായിക്കാൻ വരും. അപ്പോഴാണ് ചിലർ നൗഷാദ് തങ്ങളുടെ പാർട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ CITU മെമ്പർഷിപ്പ് കാർഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നത്. ആയ്ക്കോട്ടെ. ഒരാൾക്ക് വിശ്വസിക്കാൻ ഇഷ്ടം പോലെ പ്രസ്ഥാനങ്ങളുണ്ടല്ലോ.

ലിനു

ലിനു

ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിനിടക്ക് വെള്ളെക്കെട്ടിൽ കാണാതായ ചെറുവണ്ണൂർക്കാരൻ ലിനു എന്ന യുവാവ് തങ്ങളുടെ ഭാഗത്തു നിന്നുള്ള ത്യാഗമാണ് എന്ന് പറഞ്ഞു സേവാഭാരതി രംഗത്ത് വന്നിരിക്കുന്നു. എന്നാൽ മരണപ്പെട്ട ലിനു സേവാഭാരതിക്കാരനല്ല എന്ന് മറ്റൊരു കൂട്ടർ. സത്യത്തിൽ നൗഷാദിന്റെ നന്മയും ലിനുവിന്റെ ത്യാഗവും അവരോട് അവരുടെ പാർട്ടി പറഞ്ഞിട്ട് ചെയ്തതല്ല. അങ്ങിനെ അവരാരും പറഞ്ഞിട്ടുമില്ല.

കോഴിക്കോട്ടെ നൗഷാദ്

കോഴിക്കോട്ടെ നൗഷാദ്

കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ മറുനാട്ടുകാരെ രക്ഷിക്കാൻ ജീവൻ കൊടുത്ത നൗഷാദ് ഏതു പാര്‍ട്ടിക്കാരനാണെന്ന് നമ്മൾ ഇതുവരെ അറിഞ്ഞില്ല.അന്വേഷിച്ചുമില്ല. ഒരു പ്രസ്ഥാനവും ഒരു മതവും പറയാത്ത മാനവികത ഉള്ളിലുള്ളവരായിരുന്നു അവരെല്ലാം എന്ന് കരുതാനാണ് നമ്മൾ ഇനിയെങ്കിലും പഠിക്കേണ്ടത്.

ചുരുക്കിക്കെട്ടരുത്

ചുരുക്കിക്കെട്ടരുത്

അവരുടെ മഹത്വവും അതാണ്. അതിനെ ദയവായി ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാലിൽ ചുരുക്കിക്കെട്ടരുത്. കുട്ടികളെയെങ്കിലും വഴിതെറ്റിക്കാതിരിക്കൂ. അല്ലെങ്കിൽ ഇനിയും പ്രളയം വരുത്തണേ എന്നാലേ ഞങ്ങൾ മനുഷ്യരിലെ നന്മ തിരിച്ചറിയൂ എന്ന് പ്രാർത്ഥിക്കേണ്ടിവരും.
(ആരോട് പ്രാർത്ഥിക്കണം എന്നത് മറ്റൊരു വിഷയം )

Recommended Video

cmsvideo
    നൗഷാദിക്കയെ ഫോണില്‍ വിളിച്ച് മമ്മൂക്കയുടെ അഭിനന്ദനം | Oneindia Malayalam
    സംഭാവന നല്‍കാം

    സംഭാവന നല്‍കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

    Name of Donee: CMDRF

    Account Number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+