Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇല്ല, ഇലീസ് കേരളത്തെ മറന്നിട്ടില്ല, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി, വീഡിയോ

തിരുവനന്തപുരം: 'കേരളത്തെ മറക്കില്ല,ഇനിയും വരും'.. ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിനിയന്‍ യുവതിയുടെ സഹോദരി ഇലീസ് കഴിവര്‍ഷം കേരളത്തില്‍ നിന്നും മടങ്ങുമ്പോള്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇല്ല ഇലീസ് കേരളത്തെ മറന്നിട്ടില്ല. മഴക്കെടുതിയില്‍ കേരളത്തെ സഹായിക്കുന്നതിന് തന്‍റെ വരുമാനത്തിന്‍റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി തന്‍റെ വാക്ക് പാലിച്ചിരിക്കുകയാണ് അവര്‍. കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള ഇലിസീന്‍റെ വീഡിയോ മന്ത്രി കടകംപള്ളിയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്

 ilis-1565787543.

"ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. എന്നാൽ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയെ ആരും മറന്നുകാണില്ല. ആ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചിരിക്കുന്നത്.

ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+