കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ നല്‍കിയ വാക്കാണ്, പാഴ്വാക്കാവില്ല; ഖദീജക്ക് കോണ്‍ഗ്രസ് വീടൊരുക്കുന്നു

Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വലിയ തോതിലുള്ള സ്വാന്തന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ദേശീയ നേതാവും സ്ഥലം എംപിയുമായ രാഹുല്‍ ഗാന്ധി നടത്തുന്നത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അവശ്യ വസ്തുക്കള്‍ നല്‍കിയ രാഹുല്‍ ഗാന്ധി രണ്ടാംഘട്ടത്തില്‍ 50000 കിലോ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളും അദ്ദേഹം മണ്ഡലത്തില്‍ എത്തിച്ചു.

'പ്രമുഖ ഫേസ്ബുക്ക് ഉപഭോക്താവിന് ഇരിക്കപ്പൊറുതിയില്ലാതായി'; ബല്‍റാമിന് മറുപടിയുമായി അന്‍വര്‍'പ്രമുഖ ഫേസ്ബുക്ക് ഉപഭോക്താവിന് ഇരിക്കപ്പൊറുതിയില്ലാതായി'; ബല്‍റാമിന് മറുപടിയുമായി അന്‍വര്‍

കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തി വിവിധ ക്യാംമ്പുകള്‍ സന്ദര്‍ശിച്ച് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു. ക്യാമ്പ് സന്ദര്‍ശന വേളയില്‍ ചിപ്പിലത്തോട്ട് സ്വദേശിയായ ഖദീജ രാഹുല്‍ ഗാന്ധിയുടെ കൈപിടിച്ച് സഹായമഭ്യര്‍ത്ഥിക്കുന്ന ചിത്രം ആരുടേയും ഈറനണിയിക്കുന്നതായിരുന്നു. നഷ്ടപ്പെട്ട വീട് ശരിയാക്കിത്തരണമെന്ന ആവശ്യമായിരുന്നു ഖദീജ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. വീട് നമുക്ക് ശരിയാക്കാം എന്നായിരുന്നു ഖദീജക്ക് രാഹുല്‍ നല്‍കിയ മറുപടി. രാഹുലിന്‍റെ ആ വാക്ക് ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിപ്പോള്‍.

പുഴയോരത്തെ വീട്

പുഴയോരത്തെ വീട്

മരുതിലാവ് വനമമേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ചിപ്പിലത്തോട് പുഴ കവിഞ്ഞൊഴികയതോടെയാണ് ഖദീജയുടെ പുഴയോരത്തെ വീട് വെള്ളത്തിനടിയിലായത്. വീട് നഷ്ട്മായ ദുഃഖത്തില്‍ കൈതപ്പൊയില്‍ എംഇഎസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്കൂളിലെ ക്യാംമ്പില്‍ കഴിയുമ്പോഴാണ് രാഹുല്‍ ഗാന്ധി അവിടം സന്ദര്‍ശിക്കുന്നത്. രാഹുലിനെ കണ്ടപാടെ തന്‍റെ സങ്കടങ്ങള്‍ ഖദീജ അദ്ദേഹത്തിന് മുന്നില്‍ വിവരിക്കുകയായിരുന്നു.

കിടക്കാനിടം വേണം

കിടക്കാനിടം വേണം

എനിക്കും മക്കള്‍ക്കും കിടക്കാനിടം വേണം. മോനത് ശരിയാക്കിത്തരണമെന്ന് രാഹുല്‍ ഗാന്ധിയെ ചേര്‍ത്ത് നിര്‍ത്തി തേങ്ങിക്കരഞ്ഞുകൊണ്ടായിരുന്നു ഖദീജ ആവശ്യപ്പെട്ടത്. ‘ ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തിൽ തകർന്ന എല്ലാ വീടും പുനർനിർമിക്കാം' എന്നായിരുന്നു ഖദീജയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത്.

നിങ്ങള്‍ക്കൊപ്പമുണ്ട്

നിങ്ങള്‍ക്കൊപ്പമുണ്ട്

‘നാളെയെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട, ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്' എന്ന് ഓരോരുര്‍ത്തര്‍ക്കും ഉറപ്പ് നല്‍കിയായിരുന്നു രാഹുല്‍ ക്യാംമ്പില്‍ നിന്ന് മടങ്ങിയത്. ഖദീജക്ക് എത്രയും പെട്ടെന്ന് വീടൊരുക്കി രാഹുലിന്‍റെ വാക്കുകള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മുനിസിപ്പല്‍ കമ്മറ്റി

മുനിസിപ്പല്‍ കമ്മറ്റി

ഖദീജക്ക് നാല് സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു നല്‍കാനാണ് കോണ്‍ഗ്രസ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റി തീരുമാനിച്ചത്. കൊണ്ടോട്ടി ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടേയും യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നെടിയിരുപ്പ് കമ്മറ്റിയുടേയും സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

മൂന്നുമാസത്തിനകം

മൂന്നുമാസത്തിനകം

അടിവാരം മുപ്പതേക്രയില്‍ 4 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച്ചകകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തിനകം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റി അദ്ധ്യക്ഷന്‍ അബ്ദുള്‍ റഫീക് അറിയിച്ചു. ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ പൊട്ടി കരയുന്ന ഖദീജയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ വിവിധ സംഘടനകളും വ്യക്തികളും ഖദീജക്ക് സഹായങ്ങളുമായി എത്തിയിരുന്നു.

താക്കോല്‍ ദാനം

താക്കോല്‍ ദാനം

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ എത്രയും പെട്ടെന്ന് വീട് നിര്‍മ്മാണം തുടങ്ങാനാണ് കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ രാഹുല്‍ ഗാന്ധിയെക്കൊണ്ട് തന്ന് വീടിന്‍റെ താക്കോല്‍ ദാനം നടത്തിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കരുതുന്നത്.

സഹായങ്ങള്‍ ഇനിയും എത്തും

സഹായങ്ങള്‍ ഇനിയും എത്തും

അതേസമയം വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കളും രാഹുല്‍ ഉടന്‍ വയനാട്ടില്‍ എത്തിക്കും എത്തിക്കും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്‌ളോര്‍ ശുചീകരണ വസ്തുക്കളടങ്ങിയ കിറ്റാകും നല്‍കുക. ഈ മാസം അവസാനം രാഹുല്‍ വീണ്ടും വയനാട്ടിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

English summary
kerala floods; khadeeja get a new house from congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X