• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കനത്ത കാറ്റും മഴയും; വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടം, 720 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിൽ!

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴിയിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടം. വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. 720 വിതരണ ട്രാൻസ്ഫോർമറുകൾക്കും 1,865 എച്ച്.ടി പോളുകള്‍ക്കും, 10,163 എല്‍.ടി പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടിട്ടുമുണ്ട്.

ലൈബ്രറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ആംബുലൻസും അപകടത്തിൽപെട്ടു!

1706 സ്ഥലങ്ങളില്‍ HT ലൈനും 45,264 സ്ഥലങ്ങളില്‍ LT ലൈനും പൊട്ടിവീണു. സുരക്ഷാ കാരണങ്ങളാല്‍ പലയിടത്തും ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്ക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. നിലവില്‍ 11,836 ട്രാന്സ്ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ട് എന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സം

പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സം

പല സ്ഥലങ്ങളിലും ഒന്നിൽ കൂടുതൽ ദിവസങ്ങളിൽ തുടർച്ചയായി വൈദ്യുതി നിലച്ചിരുന്നു. കണ്ണൂർ കാസർകോഡ് ജില്ലകളിൽ മൂന്ന് ദിവസത്തോളമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. അതേസമയം കറ്റിലും മഴയിലും വൈദ്യുതി കമ്പി റോഡിൽ പൊട്ടിവീണ് അതിൽ നിന്ന് ഷോക്കേറ്റ് തൃശൂർ ചാവക്കാട് ഒരൾ ഷോക്കേറ്റ് മരരിച്ചതായി റിപ്പോർട്ടുകളുണ്ട്. പാലപ്പെട്ടി സ്വദേശി ഷെരീക്കാണ് മരണപ്പെട്ടത്.

മണ്ണിടിച്ചിൽ തുടരുന്നു

മണ്ണിടിച്ചിൽ തുടരുന്നു

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ് വരുന്നതായാണ് റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇരു ജില്ലകളിലും മഴയ്ക്ക് നേരിയ കുറവുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ജില്ലകളിയെ മലയോര മേഖലകളിൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ജില്ലയുടെ പ്രധാന നഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ വെള്ളം ഇറങ്ങിപ്പോവാത്തത് വലിയ പ്രതിസന്ധിയായി ഉണ്ടാക്കുകയാണ് .ജില്ലയിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴ ഇപ്പോഴും തുടരുകയാണ്.

പുത്തുമലയില്‍ രക്ഷാപ്രവർത്തനം തുടരുന്നു

പുത്തുമലയില്‍ രക്ഷാപ്രവർത്തനം തുടരുന്നു

കാസര്‍കോട് സംസ്ഥാനപാതയിലടക്കം ഇരുപതോളം മേഖലകളില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയുടെ പലപ്രദേശങ്ങളും വെള്ളത്തിനടിയില്‍ തന്നെയാണിപ്പോള്‍. അതേസമയം പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള അന്വേഷണം തുടരുകയാണ്.

9 മൃതദേഹങ്ങളാണ് ഇതുരെ കണ്ടെത്തിയിട്ടുള്ളത് 8 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പുത്തുമല രക്ഷാദൗത്യം

പുത്തുമല രക്ഷാദൗത്യം

പുത്തുമല അടക്കമുള്ള മേഖലകളിൽ കഴിഞ്ഞ ദിവസത്തോടെ മഴയുടെ അളവ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ത്നനെ രക്ഷാപ്രവർത്തനം സുഖകരമായി നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. കേന്ദ്ര സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. 15 അടിയോളം ഉയത്തിലാണ് പുത്തുമലയില്‍ മണ്ണ് കുന്നുകൂടി നില്‍ക്കുന്നത്. ആളുകള്‍ ഇപ്പോഴും അതിനടിയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കളവപ്പാറയിലെ ഉരുൾപൊട്ടൽ

കളവപ്പാറയിലെ ഉരുൾപൊട്ടൽ

അതേസമയം പെരുമഴ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തിൽ മണ്ണു നിറഞ്ഞു കിടക്കുന്നുണ്ട്. 45 വീടുകളാണ് മണ്ണിനടിയിൽ പെട്ടുപോയത്. വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാത്ത രീതിയിലാണ് മണ്ണു നിറഞ്ഞത്. അമ്പതടിയോളം ആഴത്തിൽ മണ്ണ് ഇളക്കി നീക്കിയാൽ മാത്രമേ ഉള്ളിൽ കുടുങ്ങിയവരെ കണ്ടെത്താനാകൂ.

ഭക്ഷണമെത്തിക്കാനാവില്ല

ഭക്ഷണമെത്തിക്കാനാവില്ല

കനത്ത മഴ തുടര്‍ന്നതിനാല്‍ ചെളിനിറഞ്ഞ് ദുഷ്‌കരമായിരുന്നു ശനിയാഴ്ചത്തെ തിരച്ചില്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ശനിയാഴ്ച വീണ്ടും ഉരുള്‍പൊട്ടി. രക്ഷാപ്രവർത്തകർ ഓടി മാറിയതിനാൽ ഒരു ദുരന്തം ഒഴിവാകുകയായിരുന്നു. മോശം കാലാവസ്ഥ കാരണം മുണ്ടേരിയിലെ ആദിവാസി കോളനികളില്‍ ഒറ്റപ്പെട്ടു പോയ 200 ല്‍ അധികം പേര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം ഹെലികോപ്ടർ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.

English summary
Kerala floods: KSEB face heavy lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more