കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഏതെങ്കിലും മത-ജാതി-രാഷ്ട്രീയക്കാരെ മാത്രം സഹായിക്കലാണ് ഉദ്ദേശമെങ്കിൽ അവർക്കു മറ്റു വഴികൾ തേടാം''

Google Oneindia Malayalam News

തിരുവനന്തപുരം: എന്നെങ്കിലും നമ്മളെ ഒരു ദുരന്തം തേടിയെത്തിയാൽ നമ്മെ സഹായിക്കാനും ചുറ്റുവട്ടത്ത് ആളുകളുണ്ടാവണമെങ്കിൽ സർവസ്വവും നഷ്ടപ്പെട്ടവരുടെ കണ്ണീരും വേദനയും കാണാൻ നമുക്കുമാവണമെന്ന് മന്ത്രി കെടി ജലീല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഏൽപിക്കുന്ന ഒരു നയാപൈസ പോലും ദുർവിനിയോഗം ചെയ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്

അർഹതപ്പെട്ടവരുടെ കൈകളിൽ അതെത്തിയിരിക്കും. ഏതെങ്കിലും മതക്കാരെ മാത്രമോ ജാതിക്കാരെ മാത്രമോ പാർട്ടിക്കാരെ മാത്രമോ സഹായിക്കലാണ് ആരുടെയെങ്കിലും ഉദ്ദേശമെങ്കിൽ അവർക്കു മറ്റു വഴികൾ തേടാം. നാമൊന്നാണ്, മനുഷ്യരൊന്നാണ്. അവരുടെ ദുഃഖങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും വകഭേദങ്ങൾ തീർക്കരുതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നമുക്ക് സഹായ ഹസ്തം നീട്ടാം

നമുക്ക് സഹായ ഹസ്തം നീട്ടാം

പെരുന്നാൾ ദിനത്തിലെ പതിവു തെറ്റിച്ച് കാലത്ത് തന്നെ വീട്ടിൽ നിന്നിറങ്ങി. ഇന്നലെ നിശ്ചയിച്ച പ്രകാരം പോത്തുകല്ല് പഞ്ചായത്ത് ഓഫീസിലെ അവലോകന യോഗമായിരുന്നു ലക്ഷ്യം. പത്ത് മണിക്ക് മുമ്പ് നിലമ്പൂരിലെത്തി. എം.എൽ.എ അൻവറും അബ്ദുൽ വഹാബ് എം.പി.യും ജില്ലാ പോലീസ് സൂപ്രണ്ട് കരീമും തഹസിൽദാറും പ്രസിഡണ്ട് ഉൾപ്പടെയുള്ള ജനപ്രതിനിധികളും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും റിവ്യു മീറ്റിംഗിനെത്തിനെത്തിയിരുന്നു. ഇന്നലെ എടുത്ത തീരുമാനങ്ങളിൽ നടപ്പിലാക്കിയ കാര്യങ്ങൾ എ.ഡി.എം വിശദീകരിച്ചു.

കവളപ്പാറയിലേക്ക്

കവളപ്പാറയിലേക്ക്

റിലീഫ് ക്യാമ്പുകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. എല്ലാം നഷ്ടപെട്ടവർക്ക് തൽക്കാലത്തേക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തി. യോഗശേഷം നേരെ പോയത് കാണാതായ നാൽപത്തിയഞ്ചാളുകളെ കണ്ടത്തൊനുള്ള തീവ്രശ്രമം തുടരുന്ന കവളപ്പാറയിലേക്കാണ്. കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും പറയും പ്രകാരമാണ് പോലീസും സർക്കാർ സംവിധാനങ്ങളും അവിടെ തിരച്ചിൽ തുടരുന്നത്.

അൻവറിനൊപ്പം

അൻവറിനൊപ്പം

പിന്നീട് ശാന്തിഗ്രാമം, ഭൂതാനം ഗ്രാമപ്രകാശിനി ലൈബ്രറി, സെന്റ് ജോർജ് കത്തോലിക്ക ചർച്ച്, പൂളപ്പാടം മദ്രസ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും എം.എൽ.എ അൻവറിനൊപ്പം സന്ദർശിച്ചു. പോത്തുകല്ല് ദേശം മുഴുവൻ തകർന്ന അവസ്ഥയിലാണ്. ചാലിയാർ ഗതിമാറി മറ്റൊരു ദിശയിലൂടെയാണ് ഇപ്പോൾ ഒഴുകുന്നത്. ആ മേഖലയിലെ റോഡുകളും പാലങ്ങളും പൂർണ്ണമായും തകർന്നിട്ടുണ്ട്. മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തെ ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഭയപ്പാടിലാണ്.

ഇരട്ടപ്രഹരം

ഇരട്ടപ്രഹരം

ഭൂമിയുടെ ഘടന തന്നെ മാറിയ പോത്തുകല്ലിന് സർക്കാരിന്റെ പ്രത്യേക പരിഗണന തന്നെ വേണ്ടിവരും. ഇരട്ടപ്രഹരം പോലെ വന്നുഭവിച്ച ആപത്തിൽ നാടിന്റെ കൂടെ നിൽക്കേണ്ടത് എല്ലാ മനുഷ്യ സ്നേഹികളുടെയും ചുമതലയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ വർഷത്തേതുപോലെ ഞാനും ഭാര്യയും ഓരോ ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോരുത്തരും അവരവർക്ക് കഴിയും വിധം നിരാലംബരെ സഹായിക്കുക. എന്നെങ്കിലും നമ്മളെ ഒരു ദുരന്തം തേടിയെത്തിയാൽ നമ്മെ സഹായിക്കാനും ചുറ്റുവട്ടത്ത് ആളുകളുണ്ടാവണമെങ്കിൽ സർവസ്വവും നഷ്ടപ്പെട്ടവരുടെ കണ്ണീരും വേദനയും കാണാൻ നമുക്കുമാവണം.

ദുർവിനിയോഗം ചെയ്യപ്പെടില്

ദുർവിനിയോഗം ചെയ്യപ്പെടില്

ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു; മുഖ്യമന്ത്രിയെ ഏൽപിക്കുന്ന ഒരു നയാപൈസ പോലും ദുർവിനിയോഗം ചെയ്യപ്പെടില്ല. അർഹതപ്പെട്ടവരുടെ കൈകളിൽ അതെത്തിയിരിക്കും. ഏതെങ്കിലും മതക്കാരെ മാത്രമോ ജാതിക്കാരെ മാത്രമോ പാർട്ടിക്കാരെ മാത്രമോ സഹായിക്കലാണ് ആരുടെയെങ്കിലും ഉദ്ദേശമെങ്കിൽ അവർക്കു മറ്റു വഴികൾ തേടാം. നാമൊന്നാണ്, മനുഷ്യരൊന്നാണ്. അവരുടെ ദുഃഖങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും വകഭേദങ്ങൾ തീർക്കരുത്. പ്ലീസ്...

Recommended Video

cmsvideo
എല്ലാം നഷ്ടമായിട്ടും മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്ന പെണ്‍കുട്ടി | Oneindia Malayalam
സംഭാവന നല്‍കാം

സംഭാവന നല്‍കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kerala floods: kt jaleel facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X