• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയാനന്തര സഹായം വേഗത്തില്‍ എത്തിക്കാന്‍ കര്‍മ്മപദ്ധതി;വീഴ്ച്ചകള്‍ വരുത്തിയാല്‍ നടപടിയെന്ന് മന്ത്രി

മലപ്പുറം: ദുരിതബാധിതർക്ക് പ്രളയാനന്തര സഹായം വേഗത്തില്‍ എത്തിക്കാൻ കർമ്മപദ്ധതി ആവിഷ്കരിച്ചതായി മന്ത്രി കെടി ജലീല്‍. മലപ്പുറം ജില്ലയിലെ പ്രളയ ബാധിതരുടെ പുനരധിവാസമുൾപ്പടെയുളള കാര്യങ്ങൾ സമയബന്ധിതമായി ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ഇന്ന് കളക്ടറേറ്റിൽ നടന്നിരുന്നു. ഈ യോഗത്തിലാണ് പ്രളയാനന്തര സഹായം വേഗത്തില്‍ എത്തിക്കാൻ കർമ്മപദ്ധതി ആവിഷ്കരിച്ചത്.

ദുരിതാശ്വാസ വിതരണം കാര്യക്ഷമവും സുതാര്യവുമാക്കാൻ എല്ലാ ഗുണഭോക്താക്കളുടെയും അഡ്രസ് ഉൾപ്പടെയുള്ള വിവരങ്ങൾ ഓരോ പഞ്ചായത്തിലും വില്ലേജിലും നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ഒരാൾക്ക് നാലു ലക്ഷം രൂപ വെച്ചുള്ള ധനസഹായം എത്രയും വേഗം തലൂക്ക് ആസ്ഥാനങ്ങളിൽ വെച്ച് നൽകാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു.

മുഴുവൻ പട്ടിക വർഗ്ഗ കുടുംബങ്ങളെയും ഫോറസ്റ്റിനുള്ളിൽ തന്നെ സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കാനും അതുവരെ അവർക്ക് സർക്കാർ മുൻകയ്യിൽ താമസ സൗകര്യം ഏർപ്പെടുത്തി കൊടുക്കാനും ബന്ധപ്പെട്ട തഹസിൽദാറുമാരെ ചുമതലപ്പെടുത്തി. ഫ്ലഡ് മാപ്പ് നോക്കിയും നേരിട്ട് വിലയിരുത്തിയും പ്രഥമ ധനസഹായമായ പതിനായിരം രൂപ സപ്തംബർ ആദ്യ വാരത്തോടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഈ ലിസ്റ്റ് മാധ്യമ പ്രവർത്തകരുൾപ്പടെയുള്ളവർക്ക് നൽകണമെന്നും യോഗം നിർദ്ദേശിച്ചു.

ജില്ലയിലെ ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കുന്നതിന് യോജ്യവും യോഗ്യവുമായ ഒരു സംഘത്തെ നിയോഗിക്കാൻ ആവശ്യമായത് ചെയ്യാൻ ജില്ലാ കളക്ടറെ ഉത്തരവാദപ്പെടുത്തി. ഓരോ ഡിപ്പാർട്ടുമെന്റ് തലത്തിലും ഉണ്ടായ നഷ്ടങ്ങൾ വിശദമായി വിലയിരുത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പുകളുടെ ജില്ലാ തലവൻമാരെ അധികാരപ്പെടുത്തിയെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു.

രൂക്ഷമായി പ്രളയം ബാധിച്ച പ്രദേശങ്ങളിൽ ഒന്നിലധികം ഉദ്യോഗസ്ഥ ടീമിനെ കണക്കെടുപ്പ് നടത്താൻ നിയോഗിക്കാനും തീരുമാനിച്ചു. കവളപ്പാറയിൽ ഇനിയും കണ്ടെത്താനുള്ള മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരാനാണ് സർക്കാരിന്റെ നിർദ്ദേശമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അബ്ദുൽ കരീം യോഗത്തില്‍ അറിയിച്ചു.

ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെയും ഡിപ്പാർട്ട്മെന്റ് തലവൻമാരുടെയും നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ കുറ്റമറ്റതായിരുന്നുവെന്ന പൊതു അഭിപ്രായം ചർച്ചയായി. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ കയ്യും മെയ്യും മറന്ന് സഹായിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും വിവിധ സംഘടനകളെയും യോഗം അഭിനന്ദിച്ചു. ഏൽപിച്ച ചുമതലകൾ നിർവഹിക്കാത്തവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ജില്ലാതല റിവ്യു മീറ്റിംഗ് സമാപിച്ചതെന്നും മന്ത്രി കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി

English summary
Kerala floods; kt jaleel on flood relief project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more