ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു! 15 വരെ മഴ കനത്തേക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ സംസ്ഥാനത്ത് 15 വരെ മഴ തുടരും. നേരത്തേ ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്.

നിലവില്‍ ഈ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതിയ ന്യൂനമര്‍ദ്ദത്തോടെ മഴ വീണ്ടും ശക്തി പ്രാപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 14നാണ് സംസ്ഥാനത്ത് മഴ കനത്തത്. പിന്നീട് അത് കേരളത്തിന്‍റെ പ്രാണനെടുത്ത മഹാപ്രളയമാവുകയായിരുന്നു. അതേസമയം ഇന്നും ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വിവിധ ഇടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിമി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ 11 വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിനൊപ്പം ശാന്ത സമുദ്രത്തിലെ രണ്ട് ന്യൂനമര്‍ദ്ദവും ചേര്‍ന്നതാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണമായത്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. മലയോര ഭാഗങ്ങള്‍ പലതും വെള്ളത്തിനിടയിലാണ്. രണ്ട് ദിവസത്തെ ദുരിതപെയ്ത്തില്‍ ഇതുവരെ 44 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേർ കഴിയുന്നുണ്ട്.












Click it and Unblock the Notifications