കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാര്‍; സംസാരിക്കാന്‍ അവസരം നല്‍കിയില്ല

Google Oneindia Malayalam News

Newest First Oldest First
8:04 PM, 13 Aug

തിരൂരിൽ വെള്ളക്കെട്ടിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനിടെ പിതാവ് മരിച്ചു. തിരുനാവായ സ്വദേശി അബ്ദുൾ റസാഖ് കുഴഞ്ഞു വീണാണ് മരിച്ചത്. കുട്ടികളെ രക്ഷിച്ച ശേഷമാണ് റസാഖ് കുഴഞ്ഞുവീണ് മരിച്ചത്. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 95 ആയി.
7:01 PM, 13 Aug

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 94 ആയി. കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
6:25 PM, 13 Aug

കേരള സ‍ർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
5:07 PM, 13 Aug

എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
5:04 PM, 13 Aug

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
5:02 PM, 13 Aug

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നസെന്‍റ് ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകനല്‍കി
4:51 PM, 13 Aug

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേയുള്ള പ്രചരണം അന്തര്‍ദേശിയ തലത്തില്‍ കേരളത്തിന്‍റെ യശസ്സ് തകര്‍ക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
3:37 PM, 13 Aug

കേന്ദ്രമന്ത്രി വി മുരളീധരന്‍ വെള്ളിയാഴ്ച്ച ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ക്കും
3:35 PM, 13 Aug

മലപ്പുറത്തെ മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാര്‍. യോഗത്തില്‍ സംസാരിച്ചത് മുഖ്യമന്ത്രിമാത്രം. തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപണം
3:33 PM, 13 Aug

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
3:31 PM, 13 Aug

പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. അധിക റേഷന്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് അപേക്ഷിക്കുമെന്നും മന്ത്രി
2:16 PM, 13 Aug

മഴയിലും വെള്ളപ്പൊക്കത്തിലും പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
1:43 PM, 13 Aug

ശ്രദ്ധിക്കുക
1:13 PM, 13 Aug

കല്‍പറ്റ കളക്ട്രേറ്റിലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു
12:41 PM, 13 Aug

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 89 ആയി
12:21 PM, 13 Aug

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്
11:44 AM, 13 Aug

തൃശൂര്‍ വെങ്കിടങ്ങ് കണ്ണോത്തില്‍ ഒഴുക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു. പുളിക്കല്‍ സ്വദേശി റസിയയാണ് മരിച്ചത്. റസിയക്കൊപ്പം വെള്ളത്തില്‍ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തു
11:10 AM, 13 Aug

മേപ്പാടിയിലെ ക്യാംമ്പില്‍ നിന്ന് മുഖ്യമന്ത്രി മടങ്ങുന്നു
11:06 AM, 13 Aug

ആദ്യഘട്ടത്തില്‍ മുന്‍ഗണന രക്ഷാപ്രവര്‍ത്തനത്തിനെന്ന് മുഖ്യമന്ത്രി
11:03 AM, 13 Aug

എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി
10:55 AM, 13 Aug

മുഖ്യമന്ത്രി വയനാട്ടില്‍ എത്തി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു
10:39 AM, 13 Aug

നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു
10:38 AM, 13 Aug

കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ളത് 39 പേരെ
10:32 AM, 13 Aug

മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയത് 20 മൃതദേഹങ്ങള്‍
10:15 AM, 13 Aug

കാസര്‍കോട് ജില്ലയില്‍ വീണ്ടും മഴ ശക്തമാകുന്നു
10:11 AM, 13 Aug

കൊല്ലത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ശൂരനാട് വടക്ക് വില്ലേജില്‍ തുറന്ന ക്യാമ്പിലേക്ക് 28 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
9:12 AM, 13 Aug

മുഖ്യന്ത്രി അല്‍പസമയത്തിനകം വയനാട്ടില്‍ എത്തും. ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും
9:08 AM, 13 Aug

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 87 പേര്‍
8:41 AM, 13 Aug

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
8:38 AM, 13 Aug

6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
READ MORE

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 86 ആയി. ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്ന് 19 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇവിടെ നിന്ന് ഇനിയും 40 പേരെ കണ്ടെത്താനുണ്ട്. പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്.

live updates

flood

English summary
Kerala floods live upadates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X