അയാള്‍ സൈനികനല്ല; പ്രചരിച്ച വീഡിയോ വ്യാജം, പ്രളയത്തിനിടെ കുളംകലക്കികള്‍, അന്വേഷണം
Recommended Video

തിരുവനന്തപുരം; പ്രളയം ദുരിതം വിതച്ച നാളുകളില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചവരും കുറവല്ല. ഒരു സൈനികന്റെ വേഷത്തിലെത്തിയ വ്യക്തിയുടെ വീഡിയോ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ദുരിതം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടുന്നില്ല എന്ന ആക്ഷേപമാണ് വീഡിയോയിലെ വ്യക്തി ഉന്നയിച്ചിരുന്നത്.
എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് കരസേന പറയുന്നു. വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കുകയും ചെയ്തു. അഡീഷണല്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ വ്യാജമാണെന്ന് അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വഴിയാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. വീഡിയോയില്‍ കാണുന്ന വ്യക്തി ആള്‍മാറാട്ടക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. കരസേന എഡിജിപി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
വീഡിയോയില്‍ കാണുന്ന വ്യക്തിക്ക് സൈന്യവുമായി യാതൊരു ബന്ധവുമില്ല. സൈനിക വേഷത്തിലെത്തിയാണ് ഇയാള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സൈബര്‍ പോലീസിന് ഡിജിപി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈന്യത്തെ പൂര്‍ണമായി ഏല്‍പ്പിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും നിലപാടെടുത്തത്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വീഡിയോ പ്രചരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications