മതത്തിന്റെ മതില്‍ മാറിനിന്നു; സുബ്രഹ്മണ്യന് സെമിത്തേരിയില്‍ നിത്യനിദ്ര!! പ്രളയകാലത്തെ നല്ല വാര്‍ത്ത
തൊടുപുഴ: ദുരിതകാലത്ത് ഏവരും ജാതി മത അതിരുകള്‍ കടന്ന് പരസ്പര സഹവര്‍ത്തിത്തോടെ ഇടപെട്ടുവെന്നതിന് ഉത്തമ ഉദാഹരമായി ഒരു സംഭവം. പല ജാതിയിലും മതത്തിലും പെട്ടവര്‍ ഒരേ ക്യാമ്പില്‍ കഴിയുന്ന സംഭവങ്ങള്‍ ഒട്ടേറെയാണ്. എന്നാല്‍ ഹിന്ദുവായ വ്യക്തിയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കിയ വ്യത്യസ്തമായ വാര്‍ത്തയാണ് ഇടുക്കിയില്‍ നിന്ന് വന്നിട്ടുള്ളത്.
ദുരിതാശ്വാസ ക്യാമ്പില്‍ മരിച്ച ചിത്തിരപുരം രണ്ടാംമൈലില്‍ സുബ്രഹ്മണ്യന്റെ മൃതദേഹമാണ് സെമിത്തേരിയില്‍ സംസ്‌കരിച്ചത്. വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തിലെ സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഉടമസ്ഥതയിലുള്ള ഭൂമി ഒലിച്ചുപോയ ഘട്ടത്തില്‍ ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചുനില്‍ക്കുമ്പോഴാണ് സുബ്രഹ്മണ്യന്റെ കുടുംബത്തിന് ആശ്വാസമായി രൂപതയുടെ തീരുമാനം വന്നത്.

മഴക്കെടുതിയെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ഒഴിപ്പിച്ചവരെ ചിത്തരപുരം സര്‍ക്കാര്‍ സ്‌കൂളിലാണ് പാര്‍പ്പിച്ചിരുന്നത്. ശനിയാഴ്ചയാണ് സുബ്രഹ്മണ്യന്‍ ക്യാമ്പില്‍ വച്ച് മരിച്ചത്. വികാരി ഫാ. ഷിന്റോ വെള്ളിപ്പറമ്പില്‍ ക്യാമ്പ് സന്ദര്‍ശിച്ചതോടെയാണ് ഇക്കാര്യം രൂപത അധികൃതര്‍ അറിയാന്‍ ഇടയായത്. സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്ന് സുബ്രഹ്മണ്യന്റെ മകനും മരുമകനും വൈദികനോട് പറഞ്ഞു. അദ്ദേഹം രൂപത വികാരി ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വികാരി ജനറല്‍ അനുമതി നല്‍കിയതോടെ വൈദികന്‍ ഇക്കാര്യം സുബ്രഹ്മണ്യന്റെ കുടുംബത്തെ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications