കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം-ചാലക്കുടി റെയിൽ ഗതാഗതവും നിർത്തി... റോഡ് ഗതാഗതവും താറുമാറിൽ; യാത്രകൾ വേണ്ട

Google Oneindia Malayalam News

Newest First Oldest First
1:00 AM, 16 Aug

ആലുവയിൽ റെയിൽവേ പാലത്തിൽ വെള്ളം കയറി. എറണാകുളം-ചാലക്കുടി റൂട്ടിൽ തീവണ്ടി ഗതാഗതം നിർത്തിവച്ചു
12:47 AM, 16 Aug

അട്ടപ്പാടിയിൽ ചുരം ഇടിഞ്ഞു. മണ്ണാർക്കാട്-അട്ടപ്പാടി ചുരത്തിലെ 9, 10 വളവുകളിൽ ആണ് ചുരം ഇടിഞ്ഞിട്ടുള്ളത്.
12:32 AM, 16 Aug

ഇടുക്കി- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തോപ്പിൽ കടവ് പാലം ഒലിച്ചുപോയി.
12:28 AM, 16 Aug

ഈരാറ്റുപേട്ട തീക്കോയ്ക്ക് സമീപം വീടിന് മേലെ മണ്ണിടിഞ്ഞ് വീണ് 4 മരണം. മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
12:27 AM, 16 Aug

പത്തനംതിട്ടയിൽ ഡാമുകളിൽ നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിക്കുന്നു. കഴിഞ്ഞ നാലര മണിക്കൂറായി ജയറാമും കുടുംബവും കുതിരാനിൽ കുടുങ്ങിക്കിടക്കുകയാണ്.
12:26 AM, 16 Aug

പത്തനംതിട്ടയിൽ ഡാമുകളിൽ നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിക്കുന്നു
12:24 AM, 16 Aug

കോഴിക്കോട് ഇപ്പോഴും കനത്ത മഴ തുടരുന്നു
12:23 AM, 16 Aug

കേരളം മുഴുവൻ വൈദ്യുതി ഓഫ് ചെയ്യും എന്ന് വ്യാജ പ്രചാരണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
11:52 PM, 15 Aug

പത്തനംതിട്ടയിലെ മണിയാർ ഡാം കരകവിഞ്ഞൊഴുകുന്നതായി റിപ്പോർട്ട്. എല്ലാ ഷട്ടറും തുറന്നിട്ടും കരകവിഞ്ഞൊഴുകയാണ്. സ്വകാര്യ വൈദ്യുതി ഉത്പാദന കന്പനി ജീവനക്കാർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
11:06 PM, 15 Aug

രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് തിരുവനന്തപുരത്തു നിന്നും സൈനീക സംഘം തിരിച്ചു. പത്ത് ബോട്ടുകൾ ഉപയോഗിച്ചുകൊണ്ടായിരിക്കും സൈനീക സംഘം രക്ഷാ പ്രവർത്തനം നടത്തുക.
10:43 PM, 15 Aug

ചെങ്ങന്നൂരിലും നൂറ് കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നു
10:00 PM, 15 Aug

റാന്നിയിൽ കൂടുതൽ പേർ ഒറ്റപ്പെട്ടു കിടക്കുന്നു. റാന്നി മുതൽ ആറന്മുള വരെ വെള്ളപ്പൊക്കം. പത്തനംതിട്ടയിലേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കും
9:46 PM, 15 Aug

മഴക്കെടുതിയെ തുടർന്നുള്ള ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കെഎസ്ആർടിസി സജ്ജമാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ.ശക്തമായ മഴക്കെടുതിക്കിടയിൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബുധനാഴ്ച 4600 സർവീസുകൾ നടത്തി.
9:42 PM, 15 Aug

മടിക്കേരി - മംഗലാപുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊടകിലെ ജോദുപ്പാളയയിലാണ് റോഡിൽ മണ്ണിടിഞ്ഞ് വീണത്.
blockquote class="twitter-tweet" data-lang="en">

Kodagu: Landslide at Jodupala road has disrupted traffic movement. The road connects Madikeri and Mangaluru. (Earlier visuals) #Karnataka pic.twitter.com/bCHypxPyEi

— ANI (@ANI) August 15, 2018
9:34 PM, 15 Aug

പമ്പാതീരത്ത് നൂറു കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ആറന്മുള എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു.
9:30 PM, 15 Aug

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്
8:31 PM, 15 Aug

കൊച്ചി നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
7:46 PM, 15 Aug

ഇടുക്കിയിൽ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കൂട്ടും. ആലുവ ഭാഗത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
7:45 PM, 15 Aug

സംസ്ഥാനത്ത് അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി. കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ ഏകോപിത പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നു
7:19 PM, 15 Aug

മുല്ലപ്പെരിയാര്‍ ഡാമിൽ നിന്നും കൂടുതൽ ജലം തുറന്നുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി ഇ കെ പളനിസ്വാമിയുമായി ചർച്ച നടത്തി.
7:14 PM, 15 Aug

മഴക്കെടുതി: കേരളത്തിലെ സ്ഥിതിഗതികളിൽ ആശങ്കയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാനത്ത് ഇന്ന് മാത്രം 28 മരണം.
6:56 PM, 15 Aug

കനത്ത മഴയിൽ വീടിനകത്ത് വെള്ളം കയറി മലപ്പുറത്ത് മൂതൂർപെരുംകാട്ടിൽ മനോജും കുടുബവും വീടൊഴിഞ്ഞു.തൊട്ടടുത്ത ടി.പി.വേലായുധന്റെ വീടും വെള്ളത്തിൽ മുങ്ങി വട്ടംകുളം കാന്തള്ളൂർ കണ്ടത്ത് കോച്ചിയുടെ വീട് മഴയിൽ തകർന്നു വീണു. വീടിനകത്തുണ്ടായിരുന്ന കോച്ചി അത്ഭുതകരമായ് രക്ഷപ്പെട്ടു 11 മണിക്കാണ് അപകടം ഉണ്ടായത്
6:51 PM, 15 Aug

കനത്ത മഴ കാരണം കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ജല നിരപ്പ് ഉയർന്നതിനാൽ നാളെ ആഗസ്റ്റ് 16 ന് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇതോടെ കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായി.
6:51 PM, 15 Aug

മഴക്കെടുതി: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേന്ദ്രം കേരളത്തിനൊപ്പമെന്നും എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്
6:25 PM, 15 Aug

പൊന്നാനി താലൂക്കിൽ അടിയന്തിര സാഹചര്യം നേരിടാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം: കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യവും നേരിടാൻ വില്ലേജ് ഓഫീസർമാർക്ക് താലൂക്ക് ഭരണകൂടം നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് പരമാവധി സ്ഥലങ്ങൾ കണ്ടെത്താനും സുരക്ഷാ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും, സന്നദ്ദ സംഘടനകളുടെയും, പൊതു പ്രവർത്തകരുടെയും സഹായം തേടാനും നിർദ്ദേശം നൽകി.നിലവിൽ താലൂക്കിലെ കാലടി, തവനൂർ ,വില്ലേജിന് കീഴിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിചിട്ടുണ്ട്
6:19 PM, 15 Aug

മലപ്പുറം ജില്ലയിലെ പെരിങ്ങാവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് 9 പേർ മരിച്ചു. കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ മരിച്ചത് 25 പേർ
6:19 PM, 15 Aug

ഇടുക്കി ഗാന്ധി നഗറിൽ ഉരുൾപൊട്ടൽ. മണ്ണിനടിയിൽ പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. മൂന്ന് കുട്ടികളടക്കം അടക്കം നാല് പേരെ കാണാനില്ല
6:17 PM, 15 Aug

മലപ്പുറം ജില്ലയിലെ കൺട്രോള്‍ റൂം നമ്പറുകള്‍ ട്രോള്‍ ഫ്രീ നമ്പര്‍- 1077 മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320. നിലമ്പൂര്‍ താലൂക്ക്- 04931 221471 കൊണ്ടോട്ടി താലൂക്ക് - 04832 713311 ഏറനാട് താലൂക്ക് - 04832 766121 തിരൂര്‍ താലൂക്ക് - 04942 422238 പൊാനി താലൂക്ക് - 04942 666038 പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230 തിരൂരങ്ങാടി താലൂക്ക് - 04942 461055
6:11 PM, 15 Aug

മണ്ണാർ മല ചീനിക്കപ്പാറ ആദിവാസി കോളനിയിൽ മലമുകളിൽ താമസിച്ചിരുന്ന ആദിവാസി സ്ത്രീയെയും ഒരു മാസം പ്രായമായ കുട്ടിയെയും സുരക്ഷിതമായി താഴെയെത്തിച്ചു.
6:05 PM, 15 Aug

അങ്ങാടിപ്പുറം വില്ലേജ്, വലമ്പൂർ വില്ലേജ് എന്നിവയിലെ ഏറാന്തോട്, പൂന്താനം നഗർ എന്നിവിടങ്ങളിലെ ഏകദേശം നൂറോളം വീടുകൾ വെള്ളത്തിലായതിനെ തുടർന്ന് അവർ മുഴുവനും ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു.
READ MORE

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്തെ അക്ഷരാർഥത്തിൽ പിടിച്ചുകുലുക്കി മഴ സംഹാര താണ്ഡവം തുടരുകയാണ്. ആഴ്ചകളായി തുടരുന്ന മഴയിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും എന്ന് വേണ്ട ജനജീവിതം എല്ലാ രീതിയിലും താറുമാറായിരിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും മുല്ലപ്പെരിയാറും അടക്കം 33 ഡാമുകളാണ് തുറന്നത്. മഴക്കെടുതിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്.

Rain

English summary
Kerala floods live updates: Red alert in all 14 districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X