മലപ്പുറത്ത് മഴക്കെടുതി രൂക്ഷം: അടിയന്തര വൈദ്യ സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍!
മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ്. ജില്ലയില്‍ വെള്ളപ്പൊക്കത്തിന് പുറമേ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ അവശ്യമരുന്നുകള്‍ എത്തിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാരുടേയും വളണ്ടിയര്‍മാരുടേയും സേവനം ആവശ്യമുണ്ടെന്നാണ് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
ജില്ലയില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇതിനായി നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. സേവന സന്നദ്ധരായ ഡോക്ടര്‍മാരും നഴ്സുമാരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചേരാനാണ് കളക്ടറുടെ അഭ്യര്‍ത്ഥന. ഇതിന് പുറമേ അവശ്യ മരുന്നുകള്‍ നല്കാന് തയ്യാറുള്ളവര്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിന് തയ്യാറാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിക്കുന്നു.

മലപ്പുറത്തെ നിലമ്പൂര്‍ ഉള്‍പ്പെടെുള്ള മലയോര പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായതോടെ ഇവിടെ നിന്നുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. റോഡുള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായതോടെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. മലപ്പുറം കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും ആളുകളെ കാണാതായെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രദേശ വാസികള്‍ ക്യാമ്പുകളിലേക്കോ മാറ്റിത്താമസിച്ചിട്ടില്ലെന്ന ആശങ്കാജനകമായ വിവരങ്ങളും പ്രദേശവാസികള്‍ പങ്കുവെക്കുന്നുണ്ട്.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications