കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മഴക്കെടുതി രൂക്ഷം: അടിയന്തര വൈദ്യ സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍!

Google Oneindia Malayalam News

മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ്. ജില്ലയില്‍ വെള്ളപ്പൊക്കത്തിന് പുറമേ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ അവശ്യമരുന്നുകള്‍ എത്തിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാരുടേയും വളണ്ടിയര്‍മാരുടേയും സേവനം ആവശ്യമുണ്ടെന്നാണ് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

പ്രളയമാണ്, വൈദ്യുതി മുടങ്ങും... ഓടിപ്പിടഞ്ഞ് കെഎസ്ഇബിയിലേക്ക് വിളിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾപ്രളയമാണ്, വൈദ്യുതി മുടങ്ങും... ഓടിപ്പിടഞ്ഞ് കെഎസ്ഇബിയിലേക്ക് വിളിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജില്ലയില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇതിനായി നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. സേവന സന്നദ്ധരായ ഡോക്ടര്‍മാരും നഴ്സുമാരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചേരാനാണ് കളക്ടറുടെ അഭ്യര്‍ത്ഥന. ഇതിന് പുറമേ അവശ്യ മരുന്നുകള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിന് തയ്യാറാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിക്കുന്നു.

malappuramcollector-1

Recommended Video

cmsvideo
പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക


മലപ്പുറത്തെ നിലമ്പൂര്‍ ഉള്‍പ്പെടെുള്ള മലയോര പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായതോടെ ഇവിടെ നിന്നുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. റോഡുള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായതോടെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. മലപ്പുറം കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും ആളുകളെ കാണാതായെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രദേശ വാസികള്‍ ക്യാമ്പുകളിലേക്കോ മാറ്റിത്താമസിച്ചിട്ടില്ലെന്ന ആശങ്കാജനകമായ വിവരങ്ങളും പ്രദേശവാസികള്‍ പങ്കുവെക്കുന്നുണ്ട്.

English summary
Kerala Floods- Malappuram district collector seeks medical aid for relief camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X