കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംദിനവും ട്രെയിന്‍ ഗതാഗതം താറുമാറായി: കേരളത്തില്‍ ഒറ്റദിവസം റദാക്കിയത് 18 ട്രെയിനുകള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാം ദിവസവും താറുമാറായി കേരളത്തിലെ ട്രെയിന്‍ഗതാഗതം. ശക്തമായ മഴയില്‍ റെയില്‍വേ ട്രാക്കുകള്‍ തകര്‍ന്നതോടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്- ഷൊര്‍ണൂര്‍, കോഴിക്കോട്- ഷൊര്‍ണൂര്‍, എറണാകുളം- ആലപ്പുഴ പാതയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സ്ഥിതി മോശമായതോടെ എറണാകുളം- തൃശൂര്‍ പാതയില്‍ ട്രെയിനുകള്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ ചാലക്കൂടി പാലത്തിന്റെ സ്ഥിതി വിലയിരുത്തിയ ശേഷം ചാലക്കുടി വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചേക്കുമെന്ന് സൂചനയുണ്ട്. മംഗലാപുരം- കോഴിക്കോട് പാത മാത്രമാണ് നിലവില്‍ സഞ്ചാരയോഗ്യമായിട്ടുള്ളത്. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി- ഈറോ‍ഡ് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

അറുപതോളം പേർ റാണിമലയിൽ കുടുങ്ങി; റോഡ് ഇല്ല, മലയിലെത്താൻ പുഴ കടക്കണം,എംഎൽഎയും രക്ഷാ പ്രവർത്തനത്തിൽഅറുപതോളം പേർ റാണിമലയിൽ കുടുങ്ങി; റോഡ് ഇല്ല, മലയിലെത്താൻ പുഴ കടക്കണം,എംഎൽഎയും രക്ഷാ പ്രവർത്തനത്തിൽ

പത്തോളം ട്രെയിനുകളാണ് ശനിയാഴ്ച റദ്ദാക്കിയിട്ടുള്ളത്. ട്രാക്കില്‍ വെള്ളം കയറിയും ട്രാക്കിലേക്ക് മണ്ണിടിഞ്ഞും തടസ്സങ്ങളുണ്ടായതാണ് ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാലരാമപുരത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സവും നേരിട്ടിരുന്നു. ഇതോടെ ഏറനാട് എക്സ്പ്രസും, പരശുറാം എക്സ്പ്രസും വൈകിയാണ് സര്‍വീസ് നടത്തുക.

train-15602519

കൊച്ചുവേളി- മംഗളൂരു എക്സ്പ്രസ്(16355), മംഗളൂരു- കൊച്ചുവേളി എക്സ്പ്രസ്(16356), എറണാകുളം- കായംകുളം പാസഞ്ചര്‍(56383) എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍, പാലക്കാട്- എറണാകുളം മെമു. കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍, കണ്ണൂര്‍- ആലപ്പുഴ ഇന്റര്‍സിറ്റി എക്സ്പ്രസ്, കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്- തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം- മുംബൈ സിഎസ്ടി, എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ സര്‍വീസ് നടത്തില്ല.

English summary
Kerala floods- Many train services cancelled in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X