Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരാതിശ്വാസ സഹായമായി ഡൽഹിയിൽ നിന്നും 6 ടണ്‍ മരുന്നുകള്‍ എത്തി; മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരാതിശ്വാസ സഹായമായി ഡൽഹിയിൽ നിന്നും ആറ് ടണ്‍ മരുന്നുകള്‍ കേരളത്തില്‍ എത്തിയതായി മുഖ്യമന്ത്രി.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർത്ഥപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്. ആന്റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ കൺസൈൻമെൻറ് ആറു ടൺ വീതം തുടർന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തുമെന്നും ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

kochimedicine

കേരള ഹൗസ് എത്തിക്കുന്ന 22.45 ടൺ മരുന്നുകളിലെയും മെഡിക്കൽ സാമഗ്രികളിലെയും ആദ്യത്തെ കൺസൈൻമെന്‍റ് ആയ ആറു ടൺ മരുന്നുകൾ ഇന്ന് രാവിലെ കൊച്ചിയിലെത്തി. ഇന്ന് രാത്രിയോടെ 12 ടൺ മരുന്നുകൾ കൊച്ചിയിലെത്തും. വിസ്താര, എയർ ഇന്ത്യ എന്നിവയുടെ ഡൽഹി - കൊച്ചി ഫ്ലൈറ്റുകളിലാണ് ഇവ എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇൻസുലിൻ, ഗ്ലൗസുകൾ, ആന്റിബയോട്ടിക്കുകൾ, ഒ.ആർ.എസ്. എന്നിവ ഉൾപ്പെടെയുള്ള കാർട്ടനുകളാണ് അയച്ചിട്ടുള്ളത്.

ചണ്ഢിഗഡിൽ നിന്നും ഭോപ്പാലിൽ നിന്നും ഡൽഹിയിലെത്തിച്ചിട്ടാണ് വിമാനമാർഗ്ഗം മരുന്നുകൾ കൊച്ചിയിലെത്തിക്കുന്നത്. ആന്റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ കൺസൈൻമെൻറ് ആറു ടൺ വീതം തുടർന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാർട്ടനുകളിലായി മൂന്നു ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനു പുറമെ ഒരു കോടി ക്ലോറിൻ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർത്ഥപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്.
കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് കേരള ഹൗസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ ചെക്കായും ഡിമാൻഡ് ഡ്രാഫ്റ്റായും ധനസഹായം എത്തിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+