കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിലെ സ്കൂളിൽ നിന്ന് കാണാതായ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതർ; വീടുകളിലെത്തിയെന്ന് പോലീസ്!

Google Oneindia Malayalam News

ഇടുക്കി: മൂന്നാർ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് കാണാതായ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് പോലീസ്. ഇടമലക്കുടി, മറയൂര്‍, മാങ്കുളം ആദിവാസി മേഖലകളില്‍ നിന്നുള്ള 23 വിദ്യാര്‍ത്ഥികളെയാണ് കാണാനില്ലെന്ന് പറഞ്ഞ് രാവിലെ റിപ്പോർട്ട് വന്നത്. മഴ ശക്തമായതോടെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങിപ്പോയതാകാമെന്നായിരുന്നു പ്രാഥമികനിഗമനം.

<strong>സംസ്ഥാനത്ത് 1,111 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; കൂടുതൽ ക്യാമ്പുകൾ കോഴിക്കോട്!</strong>സംസ്ഥാനത്ത് 1,111 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; കൂടുതൽ ക്യാമ്പുകൾ കോഴിക്കോട്!

ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ 12കുട്ടികളഎ ഇടമലക്കുടിയിൽ കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന 11 പേർക്കുള്ള അന്വേഷണം നടക്കുകയായിരുന്നു. പോലീസും വനംവകുപ്പും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറയൂര്‍, മാങ്കുളം പ്രദേശത്തെ കുട്ടികളും അവരുടെ വീടുകളില്‍ എത്തിയതായി കണ്ടെത്തിയത്.

Flood

വിദ്യാർത്ഥികളെല്ലാം വീടുകളിൽ സുരക്ഷിതരായി എത്തിയെന്ന് മൂന്നാര്‍ ഡിവൈഎസ്പി അറിയിച്ചു. വിദ്യാര്‍ത്ഥികളെ കാണാതായത് വൈകിയാണ് അറിഞ്ഞതെന്നായിരുന്നു സ്കൂള്‍ അധിക‍ൃതര്‍ പോലീസിനോട് പറഞ്ഞത്. അതേസമയം കനത്ത മഴയാണ് സംസ്ഥാന്ത് പെയ്യുന്നത്. 53 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിയാഴ്ച ഉച്ചവരെയുള്ള കണക്ക് പ്രകാരം 1,111 ക്യാമ്പുകൾ തുറന്നു. തന്റെ ഫേസ്ബുക്കിലൂടെണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 34386 കുടുംബങ്ങളിൽ നിന്നായി 124464 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്.

English summary
Kerala floods: Missing students from Munnar model residential school are safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X