കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുനാടന്‍ തൊഴിലാളികള്‍ക്ക് വിവരങ്ങളറിയാന്‍ ഒരു ഫേസ്ബുക്ക് പേജ്... അവരിലേക്കും എത്തണം വിവരങ്ങൾ

  • By Desk
Google Oneindia Malayalam News

മുംബൈ: പ്രളയക്കെടുതിയില്‍ മുങ്ങി നില്‍ക്കുന്ന കേരളത്തിന് വേണ്ട വിവരങ്ങള്‍ കൈമാറാന്‍ ഏവരും തയ്യാറാണ്. സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ കൈമാറാന്‍ എല്ലാവരും തയ്യാറാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിന് മുന്നില്‍ തന്നെ ഉണ്ട്.

എന്നാല്‍ ഇംഗ്ലീഷിലും മലയാളത്തിലും മാത്രമാണ് ഇത്തരം സന്ദേശങ്ങള്‍ പുറത്തെത്തുന്നതും പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷേ, കേരളത്തിന്റെ ഭാഗമായിത്തന്നെ നില്‍ക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് ഈ രണ്ട് ഭാഷകളും പരിചിതമല്ല. മറുനാടന്‍ തൊഴിലാളികളെ സഹായിക്കാന്‍ മാത്രമായി ചിലര്‍ രംഗത്തുണ്ട് എന്ന കാര്യം നിഷേധിക്കുവാന്‍ ആവില്ല.

Migrant Labours FB

സോഷ്യല്‍ മീഡിയ വഴി മറുനാടന്‍ തൊഴിലാളികളിലേക്കും ഔൗദ്യോഗിക നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും എത്തിക്കുവാന്‍ ഒരു ഫേസ്ബുക്ക് പേജ് തയ്യാറാക്കിയിരിക്കുകയാണ് മുംബൈയിലെ മലയാളി ഗവേഷകര്‍. കേരള ഫ്‌ലഡ്‌സ്- മള്‍ട്ടി ലിംഗ്വല്‍ കോള്‍ സെന്റര്‍ എന്ന പേരിലാണ് പേജ്.

മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള സന്ദേങ്ങളും നിര്‍ദ്ദേശങ്ങളും ബംഗാളി, ഒറിയ, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയാണ് ഈ പേജില്‍ പ്രസിദ്ധീകരിക്കുന്നത്.

English summary
Kerala Floods: Multilingual call center Facebook page for migrant labours, created by Mumbai Malayali researchers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X