കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എസ് ഗരുഡ തുറന്നുകൊടുത്ത് നാവികസേന.... ഇനി വിമാനങ്ങള്‍ക്ക് എയര്‍‌സ്റ്റേഷനില്‍ ഇറങ്ങാം

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ പ്രളയസമാന സാഹചര്യം തുടരുന്ന സാഹചര്യത്തില്‍ നാവികസേന സഹായത്തിന് ഇറങ്ങുന്നു. നാവികസേന എയര്‍‌സ്റ്റേഷന്‍ ഐഎന്‍എസ് ഗരുഡ തുറന്ന് കൊടുത്തിട്ടുണ്ട്. കൊച്ചി വിമാനത്താവളം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ച സാഹചര്യത്തിലാണ് നാവികസേനയുടെ ഇടപെടല്‍. പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഐഎന്‍എസ് ഗരുഡയില്‍ ഇറക്കാമെന്ന് നാവിക സേന ട്വിറ്ററില്‍ അയിച്ചിട്ടുണ്ട്.

1

അതേസമയം ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്. ഷൊര്‍ണൂരില്‍ ഈ ട്രെയിന്‍ കുടുങ്ങിയിരിക്കുകയാണ്. കേരളാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുടങ്ങിയിട്ടുണ്ട്. പാലക്കാട് ഡിവിഷനിലെ എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പാലക്കാടിലെ കാരക്കാടില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് നിലേശ്വരം കാര്യാങ്കോട് പുഴ കരകവിഞ്ഞതോടെ അച്ചാംതുരുത്തി, പടുതുരുത്തി ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.

ഇപ്പോഴും വെള്ളം ഉയരുന്നതിനാല്‍ പ്രദേശത്ത് നിന്നും ആളുകള്‍ വീടുമാറി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂര്‍ക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മുങ്ങിമരിച്ചു. എഞ്ചിനീയര്‍ ബൈജുവാണ് മരിച്ചത്.

ചാലക്കുടിയില്‍ 30 ക്യാമ്പുകളിലായി 2547 പേരെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം നിലമ്പൂരിലേക്ക് കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും. എഴുപതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശത്തേക്കുള്ള പാലവും റോഡുകളും തകര്‍ന്നിരിക്കുകയാണ്. മണ്ണിനടിയിലായ വീടുകളിലെ ആളുകളെ കുറിച്ച് യാതൊരു വിവരവുമില്ല.

കാലവര്‍ഷക്കെടുതി കനക്കുന്നു.... ഇതുവരെ 30 മരണം, ജീവനക്കാരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍!!കാലവര്‍ഷക്കെടുതി കനക്കുന്നു.... ഇതുവരെ 30 മരണം, ജീവനക്കാരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍!!

English summary
kerala floods navy opens air station for civil flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X