Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ മനസ്സ് നിറച്ച് എന്‍ഡിടിവി; മലയാളത്താന്‍മാരുടെ കൈപിടിച്ച് തമിഴകത്തിന്റെ 200 കോടിയും

Recommended Video

cmsvideo
    NDTV കേരളത്തിനുവേണ്ടി തുക കണ്ടെത്തിയത് ഇങ്ങനെയാണ്

    തിരുവനന്തപുരം: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കുറച്ച് കാലമായി കേരളത്തെ കുറിച്ച് റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപണം ഉണ്ട്.

    ഈ സാഹചര്യത്തില്‍ ആണ് എന്‍ഡിടിവി കേരളത്തിന്റെ മനസ്സ് നിറച്ച് രംഗത്ത് വന്നത്. ആറ് മണിക്കൂര്‍ ലൈവ് ഷോയിലൂടെ മാത്രം എന്‍ഡിടിവി കേരളത്തിന് വേണ്ടി സമാഹരിച്ചത് 10.2 കോടി രൂപയാണ്.

    യുഎഇ അടക്കമുള്ള വിദേശ സഹായങ്ങള്‍ ലഭ്യാമാകുമോ എന്നറിയാതിരിക്കുന്ന സാഹചര്യത്തില്‍ പോലും കേരളത്തിന് ആശ്വാസകരമായ വാര്‍ത്തയാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴകത്ത് നിന്ന് വരുന്നത്. അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ കേരളത്തിനായി സമാഹരിക്കുന്നത് 200 കോടി രൂപയാണ്.

    റിപ്പബ്ലിക് ടിവി

    റിപ്പബ്ലിക് ടിവി

    റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നടത്തിയത് പരാമര്‍ശം വലിയ വിവാദം ആയിരുന്നു. ഇത്രയും നാണംകെട്ട ഇന്ത്യക്കാരെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് മലയാളികളെ മൊത്തത്തില്‍ ആണോ അതോ ഇവിടത്തെ ഇടത്-കോണ്‍ഗ്രസ് വിശ്വാസികളെ ആണോ എന്ന കാര്യത്തില്‍ തര്‍ക്കം വേറേയും നടക്കുന്നുണ്ട്. എന്തായാലും പല ദേശീയ മാധ്യമങ്ങളും കേരളത്തിലെ പ്രളയ വാര്‍ത്തയ്ക്ക് തീരെ പ്രാധാന്യം നല്‍കിയിരുന്നില്ല എന്നത് ഒരു വാസ്തവം തന്നെ ആയിരുന്നു.

    എന്‍ടിഡിവി

    എന്‍ടിഡിവി

    എന്നാല്‍ എന്‍ഡിടിവിയാണ് ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. ആറ് മണിക്കൂര്‍ ലൈവ് ഷോ ആയിരുന്നു അവര്‍ കേരളത്തിന് വേണ്ടി നടത്തിയത്. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ്ടോഗടെ ആയിരുന്നു ആറ് മണിക്കൂര്‍ ടെലിത്തോണ്‍ പരിപാടി സംഘടിപ്പിച്ചത്. അത് വഴി സമാഹരിച്ചത് 10.2 കോടി രൂപയാണ്.

    ഹരിഹരനും ഉസ്താദ് അലി ഖാനും

    ഹരിഹരനും ഉസ്താദ് അലി ഖാനും

    ഹരിഹരന്റെ ഫ്യൂഷന്‍ സംഗീതവും ഉത്സാദ് അമ്ദത് അലി ഖാനും മക്കളും ചേര്‍ന്ന് നടത്തിയ ഗാനസന്ധ്യയും ശില്‍പ റാവുവിന്റെ സംഗീതവും എല്ലാം ചേര്‍ന്നതായിരുന്നു എന്‍ഡിടിവി പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിപാടിയില്‍ പങ്കെടുത്തു.

    തമിഴകത്തിന്റെ കൈത്താങ്ങ്

    തമിഴകത്തിന്റെ കൈത്താങ്ങ്

    കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തന്നെ ചില സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അത് കുടാതെ വലിയൊരു സഹായം ആണ് ഇനി എത്താന്‍ പോകുന്നത്. 200 കോടി രൂപ!

    സര്‍ക്കാര്‍ ജീവനക്കാരുടെ വക

    സര്‍ക്കാര്‍ ജീവനക്കാരുടെ വക

    തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം ആണ് കേരളത്തിന് വേണ്ടി നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് തന്നെ ഈ പണം നല്‍കും എന്നാണ് തമഴ്‌നാട് ഗവണ്‍മെന്റ് എംപ്ലോയിസീല് അസോസിയേഷന്‍ നേതൃത്വം അറിയിച്ചിട്ടുള്ളത്.

    ബില്‍ഗേറ്റ്‌സ് വക

    ബില്‍ഗേറ്റ്‌സ് വക

    മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും കേരളത്തിന് കൈത്താങ്ങാകുന്നുണ്ട്. ബില്‍ഗേറ്റ്‌സും ഭാര്യ മിലിന്‍ഡയും ചേര്‍ന്നുള്ള ഫൗണ്ടേഷന്‍ നാല് കോടി രൂപയാണ് കേരളത്തില്‍ ചെലവഴിക്കാന്‍ പോകുന്നത്. യൂണിസെഫുമായി ചേര്‍ന്നായിരിക്കും ഈ പണം ചെലവഴിക്കുക.

    നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....

    നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+